ദൃശ്യം 3 ഒ.ടി.ടി റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി, ബാധിക്കുക തെലുങ്ക് പ്രേക്ഷകരെ
Madras High Court halts Drishyam 3 Telugu OTT release: ദൃശ്യം സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ തെലുങ്ക് റീമേക്ക് വലിയ വിജയം നേടിയിരുന്നു. സിനിമയുടെ ആദ്യ ഭാഗം രാജ് കുമാർ തീയറ്ററാണ് നിർമ്മിച്ചത്. രണ്ടാം ഭാഗത്തിൻ്റെ നിർമ്മാണത്തിൽ സുരേഷ് പ്രൊഡക്ഷൻസ്, ആഷീർവാദ് സിനിമാസ്, രാജ് കുമാർ തീയറ്റർ എന്നീ കമ്പനികൾ പങ്കാളികളായി
ചെന്നൈ: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൻ്റെ ‘ദൃശ്യം ‘ സിനിമയുടെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട പകർപ്പവകാശ തർക്കത്തിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ‘ദൃശ്യം 3’ സിനിമയുടെ തെലുങ്ക് ഡബ്ബിങ് പതിപ്പ് ഒ.ടി.ടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നത് കോടതി താൽക്കാലികമായി തടഞ്ഞു. പ്രമുഖ നിർമ്മാണ കമ്പനിയായ രാജ് കുമാർ തീയറ്റർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ദൃശ്യം സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തെലുങ്ക് റീമേക്ക് അവകാശം തങ്ങൾക്കായിരുന്നു എന്നും മൂന്നാം ഭാഗത്തിൻ്റെ തെലുങ്ക് പതിപ്പുമായി ബന്ധപ്പെട്ട് പകർപ്പവകാശം ലംഘിച്ചുവെന്നും കാട്ടി രാജ് കുമാർ തീയറ്റർ കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും കോടതിയിൽ ഹാജരാകാതിരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി. ദൃശ്യം സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ തെലുങ്ക് റീമേക്ക് വലിയ വിജയം നേടിയിരുന്നു. സിനിമയുടെ ആദ്യ ഭാഗം രാജ് കുമാർ തീയറ്ററാണ് നിർമ്മിച്ചത്. രണ്ടാം ഭാഗത്തിൻ്റെ നിർമ്മാണത്തിൽ സുരേഷ് പ്രൊഡക്ഷൻസ്, ആഷീർവാദ് സിനിമാസ്, രാജ് കുമാർ തീയറ്റർ എന്നീ കമ്പനികൾ പങ്കാളികളായി.
Also Read: Ananthan Kaadu: റോളിൻ്റെ വലിപ്പമല്ല കാര്യം, ആ തീരുമാനം വെറുതെയല്ല; ‘അനന്തൻകാടി’ലേക്ക് എത്തിയതിനെക്കുറിച്ച് നിഖില വിമൽ
എന്നാൽ മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോൾ, ഒറിജിനൽ മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിൽ നേരിട്ട് ഡബ്ബ് ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിട്ടത്. ഇത് തങ്ങളുടെ ബിസിനസ്സ് സാധ്യതകളെ നേരിട്ട് ബാധിക്കുമെന്ന് രാജ് കുമാർ തീയറ്റർ കോടതിയിൽ വാദിച്ചു. ഈ വാദം പ്രാഥമികമായി അംഗീകരിച്ച മദ്രാസ് ഹൈക്കോടതി, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ ദൃശ്യം 3 സിനിമയുടെ തെലുങ്ക് ഡബ്ബിങ് പതിപ്പ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യരുതെന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷാ പതിപ്പുകളുടെ റിലീസിനെ ഈ ഉത്തരവ് ബാധിക്കില്ലെന്നാണ് സൂചന.
English Summary
The Madras High Court has issued an interim stay on the Telugu-dubbed OTT and digital release of Mohanlal’s highly anticipated thriller Drishyam 3. The order came following a copyright lawsuit filed by Rajkumar Theatre Pvt Ltd., who hold the Telugu remake rights for the previous installments, alleging infringement by the original producers, Aashirvad Cinemas.