Ananthan Kaadu: റോളിൻ്റെ വലിപ്പമല്ല കാര്യം, ആ തീരുമാനം വെറുതെയല്ല; ‘അനന്തൻകാടി’ലേക്ക് എത്തിയതിനെക്കുറിച്ച് നിഖില വിമൽ
"Small but significant": Nikhila Vimal on her role in Ananthan Kaadu : ഇതൊരു വലിയ കഥയായതുകൊണ്ട് കഥ എല്ലാവരോടും മുഴുവനായി നരേറ്റ് ചെയ്യാൻ കഴിയില്ല. എനിക്ക് ചെറിയൊരു ഭാഗം മാത്രമാണ് സിനിമയിൽ ഉള്ളത്. ആ കഥാപാത്രത്തെ ചുറ്റിപറ്റി എന്താണ് സംഭവിക്കുന്നത് എന്നുള്ള കര്യങ്ങളാണ് എന്നോട് കൂടുതലായും പറഞ്ഞിട്ടുള്ളത്.
തൻ്റേടിയായ തനി കണ്ണൂർക്കാരി പെൺകുട്ടിയായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നിഖില വിമൽ. മികച്ച കഥാപാത്രങ്ങളിലൂടെയും സ്ക്രീനിന് പുറത്തെ തഗ്ഗ് മറുപടികളിലൂടെയും സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ബേസ് തന്നെയുണ്ട് താരത്തിന്. ഇപ്പോഴിതാ, ‘അനന്തൻകാട്’ എന്ന സിനിമയിലേക്ക് താൻ എത്തിയതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിഖില. ചിത്രത്തിൻ്റെ റിലീസിന് മുന്നോടിയായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ചെറിയ കഥാപാത്രമാണെങ്കിലും മുരളി ഗോപിയുടെ തിരക്കഥയിൽ വർക്ക് ചെയ്യുക എന്നത് വളരെ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമായതിനാൽ കഥാപാത്രത്തിൻ്റെ വലിപ്പത്തിനപ്പുറം സിനിമയുടെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു എന്ന് നിഖില പറയുന്നു. “എന്നെ പ്രണവ് മോഹൻ പ്രൊഡക്ഷൻ കൺട്രോളറാണ് വിളിക്കുന്നത്. ചെറിയ വേഷമാണ് പക്ഷേ ഇംപാക്ട് ഉള്ള കഥാപാത്രമാണ്, ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. മുരളി ചേട്ടൻ്റെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്യുക എന്ന് പറയുന്നത് വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമായതിനാൽ ചെറുതാണെങ്കിലും ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ടിയാന് ശേഷം മുരളി ഗോപി ജിയെൻ കൃഷ്ണകുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ്. വലിയ ഒരു സ്റ്റാർ കാസ്റ്റ് തന്നെ സിനിമയുടെ ഭാഗമാണ്. ഒരു വലിയ പ്രോജക്ട് തന്നെയാണ് ഈ സിനിമ. വലിയ പ്രൊജക്ടിൻ്റെ ഭാഗമാവുക എന്ന് പറയുന്നത് തന്നെ ഇൻട്രസ്റ്റിങ്ങാണ്.” നിഖില പറഞ്ഞു.
Also Read: അനന്തൻ കാടി’ൻ്റെ എല്ലാ ചരിത്രവും പഠിച്ചു, സിനിമയുടെ ഭാഗമാകാൻ കാരണം മുരളി സാർ; കഥാപാത്രത്തെ കുറിച്ച് ആര്യ
കഥാപാത്രത്തെ കുറിച്ച് കുടുതൽ വെളിപ്പെടുത്താൻ സാധിക്കില്ല എന്നും തങ്ങളുടെ കഥാപത്രത്തെ കുറിച്ച് മാത്രമേ ഓരോ അഭിനയതാക്കൾക്കും അറിയു എന്നും നിഖില പറയുന്നു “ ഇതൊരു വലിയ കഥയായതുകൊണ്ട് കഥ എല്ലാവരോടും മുഴുവനായി നരേറ്റ് ചെയ്യാൻ കഴിയില്ല. എനിക്ക് ചെറിയൊരു ഭാഗം മാത്രമാണ് സിനിമയിൽ ഉള്ളത്. ആ കഥാപാത്രത്തെ ചുറ്റിപറ്റി എന്താണ് സംഭവിക്കുന്നത് എന്നുള്ള കര്യങ്ങളാണ് എന്നോട് കൂടുതലായും പറഞ്ഞിട്ടുള്ളത്.” നിഖില പറഞ്ഞു മുരളി ഗോപിതന്നെയാണ് തന്നോട് കഥ പറഞ്ഞത് എന്നും അതൊരു നല്ല അനുഭവമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
English Summary
Actress Nikhila Vimal, known for her natural performances in hits like Njan Prakashan and Guruvayoor Ambalanadayil, opened up about her role in the upcoming action-thriller Ananthan Kaadu. She revealed that although her screen time is brief, she deliberately chose the character because it plays a pivotal role in master screenwriter Murali Gopy’s complex narrative.