Listin Stephen: ‘ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ നടൻ നിവിൻ പോളിയോ’? മമ്മൂട്ടിയേയും മോഹൻലാലിനേയും തൊടാനുള്ള ധൈര്യം ഇല്ലെന്ന് കമന്റ്

Listin Stephen Statement:എന്തായാലും മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ചായിരിക്കില്ലെന്നും, അവരെ തൊടാനുള്ള ധൈര്യം ലിസ്റ്റിന് ആയിട്ടില്ലെന്നും ചിലർ പറയുന്നു. പിന്നെയുള്ളത് ദിലീപും പൃഥ്വിരാജും ആണ്.

Listin Stephen: ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ നടൻ നിവിൻ പോളിയോ? മമ്മൂട്ടിയേയും മോഹൻലാലിനേയും തൊടാനുള്ള ധൈര്യം ഇല്ലെന്ന് കമന്റ്

Listin Stephan

Published: 

03 May 2025 09:57 AM

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ലയാള സിനിമയിലെ ഒരു പ്രമുഖന്‍ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതാണ് പുതിയ ചർച്ചയ്ക്ക് കാരണം. ദിലീപിനെ നായകനാക്കി ലിസ്റ്റിൻ ഒരുക്കുന്ന ദി പ്രിൻസ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ലിസ്റ്റിന്റ് പ്രതികരണം.

മലയാള സിനിമയിൽ എത്തിയിട്ട് 15 വർഷമായെന്നും ഇതിനകം നിരവധി സിനിമകൾ താൻ ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിൻ പറയുന്നു. ഇന്ന് ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്നും ലിസ്റ്റിൻ പറഞ്ഞിരുന്നു. താനിത് പറയുമ്പോൾ ആ നടൻ ഇത് കാണുമെന്നും ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് താൻ ഓർമ്മിപ്പിക്കുകയാണെന്നും ലിസറ്റിൻ പറഞ്ഞു.

Also Read:‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ

സ്റ്റീഫന്റെ വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഏത് നടനെ ഉദ്ദേശിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നായി പലരുടെയും സംശയം. ഇതോടെ പലരും പല നടന്മാരുടെ പേരുമായി സോഷ്യൽ മീഡിയയിൽ എത്തി. എന്തായാലും മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ചായിരിക്കില്ലെന്നും, അവരെ തൊടാനുള്ള ധൈര്യം ലിസ്റ്റിന് ആയിട്ടില്ലെന്നും ചിലർ പറയുന്നു. പിന്നെയുള്ളത് ദിലീപും പൃഥ്വിരാജും ആണ്. ദിലീപ് ആ വേദിയിൽ ഉണ്ടായിരുന്നു, പൃഥ്വി അങ്ങേർക്ക് എതിരെ ഒന്നും പറയില്ലെന്നും കമന്റ്.

പിന്നെ ആരാധകർ ഉയർത്തിയ പേര് നടൻ നിവിൻ പോളിയുടേതാണ്. അർക്കും പറയാനുള്ള ഒരാളായത് കൊണ്ട് സാധ്യത ഉണ്ടെന്നാണ് ഒരാൾ പറയുന്നത്. നിവിൻ തിരിച്ചെത്തിയാൽ ചവിട്ടിയവരുടെ ഓക്കേ ഓഫീസ് അവൻ പൂട്ടിക്കുമെന്നും നിവിൻ പോളി ബേബി ഗേളിന്റെ ലൊക്കേഷനിൽ നിന്നും ഇറങ്ങിപ്പോയെന്നും അതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.അടുത്ത സാധ്യതയായി പ്രേക്ഷകർ പറഞ്ഞത് ദുൽഖർ സൽമാനെയാണ് . ലിസ്റ്റിൻ പറഞ്ഞത് ധ്യാൻ ശ്രീനിവാസനെ കുറിച്ചാണോയെന്ന സംശയമാണ് മറ്റൊരാൾ പങ്കുവെയ്ക്കുന്നത്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം