AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Listin Stephen: ‘ഐസിയുവിൽ കിടന്നിട്ട് ഡബ്ള്യു.സി.സി. തിരിഞ്ഞുനോക്കിയില്ല, മരിച്ചാൽ മാത്രം വരും’; സാന്ദ്ര തോമസിന്റെ പഴയ വീഡിയോ പുറത്തുവിട്ട് ലിസ്റ്റിൻ സ്റ്റീഫൻ

Listin Stephen Shares Old Video of Sandra Thomas: അടുത്തിടെ ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്ര ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ, ഡബ്ള്യു.സി.സിയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സാന്ദ്രയുടെ ഒരു പഴയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലിസ്റ്റിൻ.

Listin Stephen: ‘ഐസിയുവിൽ കിടന്നിട്ട് ഡബ്ള്യു.സി.സി. തിരിഞ്ഞുനോക്കിയില്ല, മരിച്ചാൽ മാത്രം വരും’; സാന്ദ്ര തോമസിന്റെ പഴയ വീഡിയോ പുറത്തുവിട്ട് ലിസ്റ്റിൻ സ്റ്റീഫൻ
ലിസ്റ്റിൻ സ്റ്റീഫൻ, സാന്ദ്ര തോമസ് Image Credit source: Social Media
nandha-das
Nandha Das | Updated On: 08 Aug 2025 17:38 PM

നിർമ്മാതാക്കളായ സാന്ദ്ര തോമസും ലിസ്റ്റിൻ സ്റ്റീഫനും തമ്മിലുള്ള പോര് മുറുകുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സാന്ദ്ര തോമസ് നൽകിയ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ താരം പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നടത്തി. ലിസ്റ്റിൻ സ്റ്റീഫനെതിരെയും സാന്ദ്ര ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ, ഡബ്ള്യു.സി.സിയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സാന്ദ്രയുടെ ഒരു പഴയ വീഡിയോ പുറത്തുവിട്ട് ലിസ്റ്റിൻ.

‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന അടിക്കുറിപ്പോടെയാണ്‌ ലിസ്റ്റിൻ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഒരാഴ്ചയോളം ഐസിയുവിൽ കിടന്നിട്ട് വനിതാ സംഘടനകൾ തിരിഞ്ഞു നോക്കിയില്ലെന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ എല്ലാവരും തന്നെ വന്ന് കണ്ടിരുന്നുവെന്നുമാണ് വീഡിയോയിൽ സാന്ദ്ര തോമസ് പറയുന്നത്.

“എടുത്തു പറയേണ്ട ഒരുപാട് സന്തോഷങ്ങൾ ഉണ്ട്. പ്രത്യേകിച്ചും മമ്മൂക്കയെ പോലുള്ള ആൾക്കാരൊക്കെ വിളിച്ച് കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുകയെല്ലാം ചെയ്യുമ്പോൾ നമുക്ക് അതൊരു വലിയ സന്തോഷമാണ്. അങ്ങനെ ഒത്തിരി പേര് വിളിച്ചിരുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം, നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഡബ്ള്യു.സി.സിയും മറ്റേ സിസിയും മറിച്ച സിസിയുമൊക്കെ ഉണ്ടല്ലോ.

ഞാൻ ഒരാഴ്ച ഐസിസിയുവിൽ കിടന്നിട്ട് ഒരു സ്ത്രീജനം, ഒരെണ്ണം പോലും തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാ പ്രൊഡ്യൂസേഴ്സും അന്വേഷിച്ചു. അന്നും ആ മൂന്ന് പെൺകുട്ടികൾ മരിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാ സംഘടനകളും കൊടിയുംകുത്തി വന്നത്. അതുവരെ ആരും വരില്ല” എന്നാണ് വീഡിയോയിൽ സാന്ദ്ര പറയുന്നത്.

ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ച വീഡിയോ:

 

View this post on Instagram

 

A post shared by Listin Stephen (@iamlistinstephen)

ALSO READ: ‘കാശിറക്കിയാണ് ലിസ്റ്റിൻ ‘പ്രിൻസ് ആൻഡ് ഫാമിലി’ ഹിറ്റാക്കിയത്; ആളെക്കയറ്റി ഹൗസ്ഫുള്ളാക്കി’; സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് പല പ്രമുഖർക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സാന്ദ്ര തോമസ് രംഗത്തെത്തിയത്. അതിനിടെ, സംഘടനയുടെ ഈ നീക്കത്തിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുകൊണ്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് സാന്ദ്ര വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

ലിസ്റ്റിൻ സ്റ്റീഫനെതിരെയും സാന്ദ്ര ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പൈസയിറക്കിയാണ് ലിസ്റ്റിൻ ‘പ്രിൻസ് ആൻഡ് ഫാമിലി’ ഹിറ്റാക്കിയതെന്നാണ് സാന്ദ്രയുടെ ആരോപണം. കാശിറക്കി ആളെ കൊണ്ടുവന്നാണ് ലിസ്റ്റിൻ തീയേറ്ററുകൾ ഹൗസ്ഫുള്ളാക്കിയതെന്നും, കഴിഞ്ഞ രണ്ട് മാസങ്ങളായി മലയാള സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടാത്തതിനുള്ള കാരണം ലിസ്റ്റിന്റെ സിനിമകൾ കൂടി അതിൽ ഉള്ളതുകൊണ്ടാണെന്നും സാന്ദ്ര പറഞ്ഞിരുന്നു.