Bigg Boss Malayalam Season 7: ആദ്യ വീക്ക്ലി ടാസ്കിൽ വിജയിയായി അക്ബർ ഖാൻ; ആര്യനെ മറികടന്നത് ഒരു പോയിൻ്റിന്
Akbar Khan Wins First Weekly Task: ബിഗ് ബോസ് സീസൺ 7ൻ്റെ ആദ്യ വീക്ക്ലി ടാസ്കിൽ വിജയിയായി അക്ബർ ഖാൻ. ആര്യനെ ഒരു പോയിൻ്റിനാണ് അക്ബർ മറികടന്നത്.
ബിഗ് ബോസിലെ ആദ്യ വീക്കിലി ടാസ്കിൽ വിജയിയായി അക്ബർ ഖാൻ. ആര്യനെ ഒരു പോയിൻ്റിന് മറികടന്നാണ് അക്ബർ ഖാൻ ഒന്നാമതെത്തിയത്. പല നിറങ്ങളിലുള്ള കല്ലുകൾ ശേഖരിക്കുന്നതായിരുന്നു ടാസ്ക്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ അക്ബർ വളരെ മികച്ച പ്രകടനം നടത്തി.
വിഡിയോ കാണാം




ആദ്യ റൗണ്ടിൽ തന്നെ അക്ബർ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ചുവന്ന കല്ലുകളും ഒരു ഗോൾഡൻ കല്ലുമാണ് അക്ബർ എടുത്തത്. ഗോൾഡൻ കല്ലിന് സൂപ്പർ പവറുണ്ടായിരുന്നെങ്കിലും അടുത്ത റൗണ്ടിൽ അക്ബർ നിർദ്ദേശിക്കുന്നയാൾ ഗോൾഡൻ കല്ല് എടുക്കേണ്ടിയിരുന്നു. അടുത്ത റൗണ്ടിൽ അക്ബർ നിർദ്ദേശിച്ച ആര്യൻ ഗോൾഡൻ കല്ല് എടുത്തെങ്കിലും അത് നിലത്തുവീണപ്പോൾ ഷാനവാസ് കൈക്കലാക്കി. ഇതോടെ അക്ബറിന് സൂപ്പർ പവർ നഷ്ടമായി. മൂന്നാം റൗണ്ടിൽ ആകെയെടുക്കുന്ന കല്ലുകളായിരുന്നു പരിഗണന. അക്ബർ ഏഴ് കല്ലുകൾ കൈക്കലാക്കി.
റെന 23 പോയിൻ്റും അനീഷും ജിസേലും 26 പോയിൻ്റുകളും നേടി അവസാന സ്ഥാനങ്ങളിലെത്തി. ബിന്നി – 27 പോയിൻ്റ്, ഷാനവാസ് – 29 പോയിൻ്റ്, അഭിലാഷ് – 29 പോയിൻ്റ് എന്നിവർ നേട്ടമുണ്ടാക്കി. ആര്യൻ 36 പോയിൻ്റ് നേടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ 37 പോയിൻ്റുമായാണ് അക്ബർ ഖാൻ ഒന്നാമത് എത്തിയത്. ടാസ്കിൽ വിജയിച്ച അക്ബറിന് പണിപ്പുരയിൽ പോകാനുള്ള അവസരമാണ് ലഭിച്ചത്.
അക്ബർ ഖാനെതിരെ അനുമോൾ രംഗത്തുവന്നിരുന്നു. അക്ബറിൻ്റെ നോട്ടം ശരിയല്ലെന്നാണ് അനുമോൾ ആരോപിച്ചത്. ഇതിന് മറുപടിയായി ഇവിടെനിന്ന് ആദ്യം പുറത്താക്കേണ്ടത് അനുവിനെയാണെന്ന് റെന പറഞ്ഞു. സ്ത്രീകൾ ഒരുമിച്ചുള്ള ചർച്ചക്കിടെയാണ് അനുമോൾ അക്ബറിനെതിരെ രംഗത്തുവന്നത്. പുള്ളിയുടെ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്നും പുള്ളിയുടെ നോട്ടം ശരിയല്ല എന്നും അനുമോൾ പറഞ്ഞു.