Bigg Boss Malayalam Season 7: അക്ബറിൻ്റെ നോട്ടം ശരിയല്ലെന്ന് അനുമോൾ; ഇവിടെനിന്ന് ആദ്യം പുറത്താക്കേണ്ടത് അനുവിനെയെന്ന് റെന
Anumol Against Akbar In Bigg Boss: അക്ബർ ഖാനെതിരെ ആരോപണവുമായി അനുമോൾ. അക്ബറിൻ്റെ നോട്ടം ശരിയല്ലെന്നും പേടിയാവുമെന്നും അനുമോൾ പറഞ്ഞു.
ബിഗ് ബോസ് ഹൗസിൽ അക്ബർ ഖാനെതിരെ അനുമോൾ. അക്ബറിൻ്റെ നോട്ടം ശരിയല്ലെന്നാണ് അനുമോളിൻ്റെ ആരോപണം. ഇതിന് മറുപടിയായി ഇവിടെനിന്ന് ആദ്യം പുറത്താക്കേണ്ടത് അനുവിനെയാണെന്ന് റെന പറയുന്നു. സ്ത്രീകൾ ഒരുമിച്ചുള്ള ചർച്ചക്കിടെയാണ് അനുമോളിൻ്റെയും റെനയുടെയും പ്രതികരണങ്ങൾ.
“അനീഷിനെ പിന്നെയും സഹിക്കാം. സഹിക്കാൻ പറ്റാത്ത കുറച്ചുപേരുണ്ട്, എനിക്ക്. ഞാൻ അക്ബറിക്കയുടെ കാര്യമാണ് പറഞ്ഞത്. എനിക്കിഷ്ടമല്ല, പുള്ളിയുടെ സ്വഭാവം. പുള്ളിയുടെ നോട്ടമൊന്നും ശരിയല്ല. പുള്ളി എന്നെ നോക്കുന്ന നോട്ടം എനിക്കിഷ്ടമല്ല. പേടിയാവും.”- അനുമോൾ പറയുന്നു. ഇതിന് ശേഷമാണ് റെന തൻ്റെ നിലപാടറിയിക്കുന്നത്. “ഇവിടെനിന്ന് ആദ്യം പുറത്താക്കേണ്ടത് അനുച്ചേച്ചിയെയാണ്. കാരണം നല്ലൊരു ടാർഗറ്റാണ് അനുച്ചേച്ചി.”- റെന പറയുന്നതിനെ ആദില പിന്തുണയ്ക്കുന്നുണ്ട്.




സീസണിൽ ആദ്യമായി കരഞ്ഞതും അനുമോൾ ആയിരുന്നു. ഷാനവാസ് ആണ് ഇതിന് കാരണമായത്. ബിഗ് ബോസ് സീസൺ 7 രണ്ടാം ദിവസം തന്നെ അനുമോൾ കരഞ്ഞു. ബിഗ് ബോസ് ഹൗസിൽ കരയാതെ പിടിച്ചുനിൽക്കുമെന്ന പ്രസ്താവന രണ്ടാം ദിവസം തന്നെ അനുമോൾ തെറ്റിക്കുകയായിരുന്നു. ഷാനവാസിൻ്റെ നുണപ്രചാരണം കാരണമാണ് അനുമോൾ സങ്കടപ്പെട്ട് കരയാൻ ഇടയാക്കിയത്. എല്ലാ ഡോക്ടർമാരെയും അനുമോൾ അവഹേളിച്ചു എന്ന ഷാനവാസിൻ്റെ ആരോപണം അനുമോളിൻ്റെ കരച്ചിലിൽ അവസാനിക്കുകയായിരുന്നു. തമാശയായാണ് ഇത് തുടങ്ങിയതെങ്കിലും മറ്റ് മത്സരാർത്ഥികൾ കൂടി ഇത് ഏറ്റുപിടിച്ചതോടെ സീരിയസാവുകയായിരുന്നു.
ബിഗ് ബോസ് ഹൗസിലെ അഞ്ചാം ദിവസമാണ് ഇന്ന്. 20 പേരാണ് ഇത്തവണ ബിഗ് ബോസിൽ മത്സരരംഗത്തുള്ളത്. ഓഗസ്റ്റ് മൂന്നിനാണ് സീസണിൻ്റെ ഗ്രാൻഡ് ലോഞ്ച് നടന്നത്. മലയാളം ബിഗ് ബോസിന് സ്വന്തം വീടടക്കം വിവിധ പ്രത്യേകതകളാണ് ഈ സീസണിലുള്ളത്. പഴയ സീസണുകൾ നിന്ന് വിഭിന്നമായി ഇത്തവണ ആദ്യ ദിവസം മുതൽ പ്രശ്നങ്ങളുണ്ടാവുന്നു.