AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Little Hearts OTT : ഷെയ്ൻ നിഗം-മഹിമ നമ്പ്യാർ ചിത്രം ലിറ്റൽ ഹാർട്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?

Little Hearts Malayalam Movie OTT : ആമസോൺ പ്രൈം ലീഡിയോയ്ക്കാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ലിറ്റിൽ ഹാർട്സ് കഴിഞ്ഞ ദിവസം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി

Little Hearts OTT : ഷെയ്ൻ നിഗം-മഹിമ നമ്പ്യാർ ചിത്രം ലിറ്റൽ ഹാർട്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?
Little Hearts Movie Poster (Image Courtesy : Sandra Thomas Facebook)
Jenish Thomas
Jenish Thomas | Published: 13 Aug 2024 | 05:56 PM

ഷെയ്ൻ നിഗം മഹിമ നമ്പ്യാർ കോംബോയിൽ അടുത്തിടെ റിലീസായ ചിത്രമാണ് ലിറ്റിൽ ഹാർട്സ് (Little Hearts Malayalam Movie). തിയറ്ററിൽ നിന്നും മോശമല്ലാത്ത അഭിപ്രായം നേടിയെടുത്തെങ്കിലും ലിറ്റിൽ ഹാർട്സിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേരാൻ സാധിച്ചില്ല. ചിത്രം തിയറ്ററിൽ കാണാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ലിറ്റിൽ ഹാർട്സ് കാണാൻ സാധിക്കുന്നതാണ്. ചിത്രം ഒടിടിയിൽ പ്ലാറ്റ്ഫോമിൽ എത്തി ചേർന്നിരിക്കുകയാണ്. ലിറ്റിൽ ഹാർട്സ് ഒടിടിയിൽ എത്തിയെന്ന് ചിത്രത്തിൻ്റെ നിർമാതാവായ സാന്ദ്ര തോമസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഒടിടിയിൽ എവിടെ?

ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ലിറ്റിൽ ഹാർട്സ് സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ന് ഓഗസ്റ്റ് 13-ാം തീയതി അർധരാത്രി മുതൽ ചിത്രം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ജൂൺ ഏഴാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നാണ് ലിറ്റിൽ ഹാർട്സ് നിർമിച്ചിരിക്കുന്നത്.

ALSO READ : Kalki OTT: ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ഒടിടിയിലേക്ക്? എപ്പോൾ എവിടെ കാണാം

ഷെയ്നും മഹിമയ്ക്കും പുറമെ ബാബുരാജ്, അനഘ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, രമ്യ സുവി, രഞ്ജി പണിക്കർ, ഷൈൻ ടോം ചാക്കോ, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലിറ്റിൽ ഹാർട്സിൻ്റെ അണിയറ പ്രവർത്തകർ

നവാഗതരായ ആൻ്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കഥയ്ക്ക് രാജേഷ് പിന്നാഡനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലൂക്ക് ജോസാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. നൌഫൽ അബ്ദുള്ളയാണ് എഡിറ്റർ. കൈലാസ് സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.