AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaazha Movie : ഇത് കോടി കണക്കിനുള്ള ആൺകുട്ടികളുടെ ബയോപിക്; ‘വാഴ’യുടെ ട്രെയലർ

Vaazha Movie Trailer : ജയ ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്ന സിനിമകളുടെ സംവിധായകൻ വിപിൻ ദാസാണ് വാഴയുടെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തും.

Vaazha Movie : ഇത് കോടി കണക്കിനുള്ള ആൺകുട്ടികളുടെ ബയോപിക്; ‘വാഴ’യുടെ ട്രെയലർ
Vaazha Movie Poster : (Image Courtesy : Prithviraj Facebook)
Jenish Thomas
Jenish Thomas | Published: 13 Aug 2024 | 06:35 PM

പ്രമുഖരായ സോഷ്യൽ മീഡിയ താരങ്ങളെയും നിരവധി നവാഗതരെയും അണിനിരത്തികൊണ്ടൊരുക്കിയ ഏറ്റവും പുതിയ ചിത്രം ‘വാഴ’യുടെ (Vaazha Movie) ട്രെയലർ പുറത്ത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ തിയറ്ററുകളിൽ എത്തുന്ന ചിത്രം കോമഡി എൻ്റർടെയ്നറിനർ ചിത്രമാകുമെന്ന സൂചനയാണ് ട്രെയിലറിലൂടെ നൽകുന്നത്. ജയ ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്ന സിനിമകളുടെ സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ ആനന്ദ് മേനെനാണ് വാഴയുടെ സംവിധായകൻ.

ഡബ്ലിയുബിടിഎസ് പ്രൊഡക്ഷൻസിൻ്റെയും ഇമാജിൻ സിനിമാസിൻ്റെയും ബാനറിൽ വിപിൻ ദാസും ഹാരിസ് ദേശവും പിബി അനീഷും ആദർശ് നാരായണും ഐക്കൺ സ്റ്റുഡിയോസും ചേർന്നാണ് വാഴ നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിലെ സീനിയർ താരങ്ങളായ ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മർക്കോസ് എന്നിവർക്കൊപ്പം പുതിയനിരക്കാരും സോഷ്യൽ മീഡിയ താരങ്ങളുമാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ALSO READ : Little Hearts OTT : ഷെയ്ൻ നിഗം-മഹിമ നമ്പ്യാർ ചിത്രം ലിറ്റൽ ഹാർട്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?

വാഴ സിനിമയുടെ ട്രെയിലർ


സിജു സണ്ണി, അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ് ഒബി, സാഫ്ബോയി, അൻഷിദ് അനു, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെൻ്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, ഹാഷിർ, അശ്വിൻ വിജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിൻ്റെയും ബി.കെ ഹരിനാരായണൻ്റെയും വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ ടീമാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ് പുതുശ്ശേരിയാണ് ഛായാഗ്രാഹകൻ. കണ്ണൻ മോഹനാണ് ചിത്രം എഡിറ്റ് ചെയ്തിയിരിക്കുന്നത്.