Lokah OTT : ലോകഃ തരംഗം! ഒടിടി അവകാശത്തിനായി കോടികൾ എറിഞ്ഞ് പ്ലാറ്റ്ഫോമുകൾ; അവസാനം സ്വന്തമാക്കിയത്…
Lokah Chapter 1: Chandra OTT Platform : നെറ്റ്ഫ്ലിക്സാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്രയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഈ വർഷം സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ലോകഃ

Lokah OTT
പാൻ ഇന്ത്യ തലത്തിൽ തരംഗ സൃഷ്ടിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി എത്തിയ ലോകഃ ചാപ്റ്റർ 1: ചന്ദ്ര. നൂറ് കോടി ക്ലബിൽ ഇടം നേടിയ ലോകഃ സിനിമയുടെ ഒടിടി അവകാശം ഇപ്പോൾ വിറ്റു പോയിരിക്കുകയാണ്. സിനിമയുടെ ബോക്സ്ഓഫീസ് പ്രകടനത്തിന് പിന്നാലെ ലോകഃ ചിത്രത്തിൻ്റെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വിൽപന നടന്നിരിക്കുന്നത്.
ലോകഃ ഒടിടി
റിപ്പോർട്ടുകൾ പ്രകാരം ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്. നെറ്റ്ഫ്ലിക്സ് വൻ തുകയ്ക്കാണ് ലോകഃ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ ആദ്യ വാരത്തോടെ ലോകഃ നെറ്റ്ഫ്ലിക്സിൽ എത്താനാണ് സാധ്യത.
ALSO READ : Coolie OTT : തിയറ്ററിൽ തിളങ്ങാതെ പോയ ലോകേഷിൻ്റെ കൂലി ഇനി ഒടിടിയിലേക്ക്; രജിനി ചിത്രം എപ്പോൾ, എവിടെ കാണാം?
അടുത്തിടെയായി മലയാള സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ നെറ്റ്ഫ്ലിക്സ് വിമൂഖത കാട്ടിയിരുന്നു. 2025 ഇതുവരെയായി റിലീസ് ചെയ്ത സിനിമകളിൽ ആകെ രണ്ട് ചിത്രങ്ങൾ മാത്രമാണ് നെറ്റ്ഫ്ലികിൽ സംപ്രേഷണം ചെയ്തിട്ടുള്ളത്. ഒന്ന് കുഞ്ചാക്കോ ബോബൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടി, മറ്റേത് ധ്യാൻ ശ്രീനിവാസൻ്റെ ഡിക്ടെറ്റീവ് ഉജ്ജ്വലനുമാണ്. ഈ പട്ടികയിലേക്ക് മൂന്നാമത് ചേർക്കപ്പെടാൻ പോകുന്നു ചിത്രമാകും ലോകഃ.
സെപ്റ്റംബർ ഒന്നിന് ഓണം റിലീസായി എത്തിയ ചിത്രം നാല് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 100 കോടി നേടിയതായിട്ടാണ് ബോക്സ്ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫാറർ ഫിലിംസ് നിർമിച്ചിരിക്കുന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്ന ഡൊമിനിക് അരുൺ ആണ്. കല്യാണി പ്രിയദർശന് പുറമെ നസ്ലെൻ, സാൻഡി മാസ്റ്റർ എന്നിവർക്ക് പുറമെ കാമിയോ വേഷങ്ങളിൽ ടൊവീനോ തോമസ്, സണ്ണി വെയ്ൻ, ദുൽഖർ സൽമാൻ എന്നിവരെത്തുന്നുണ്ട്.