AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah Chapter One Chandra: ദുൽഖർ സൽമാന്റെ നിർമ്മാണം, കല്യാണിയും നസ്ലിനും പ്രധാന വേഷങ്ങളിൽ, ലോക- ചാപ്റ്റർ വൺ ചന്ദ്രയുടെ ഫസ്റ്റലുക് പോസ്റ്റർ എത്തി

Lokah Chapter One, Chandra's First Look poster : ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ "ലോക" സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

Lokah Chapter One Chandra: ദുൽഖർ സൽമാന്റെ നിർമ്മാണം, കല്യാണിയും നസ്ലിനും പ്രധാന വേഷങ്ങളിൽ, ലോക- ചാപ്റ്റർ വൺ ചന്ദ്രയുടെ ഫസ്റ്റലുക് പോസ്റ്റർ എത്തി
Lokah Chapter OneImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 07 Jun 2025 19:32 PM

കൊച്ചി: ദുൽഖർ സൽമാൻ്റെ ഉടമസ്തതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും എത്തി. ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സൂപ്പർ ഹീറോ കഥാപാത്രമായാണ് കള്യാണി എത്തുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ “ലോക” സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

Also read – ‘ളോഹയ്ക്കുമേല്‍ ജാക്കറ്റുമിട്ട് കാഴ്ച കാണാന്‍ അപ്പന്‍ ഞങ്ങളെയും കൊണ്ട് തിയേറ്ററില്‍ പോയി, പക്ഷെ പടം മാറി ധൂമായി

സൂപ്പർ ഹീറോ വേഷത്തിലുള്ള കല്യാണി പ്രിയദർശനോടൊപ്പം നസ്‌ലെനും പോസ്റ്ററിൽ ഇടം പിടിച്ചിരിക്കുന്നു. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു എന്നാണ് വിവരം. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചി​ത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാ സംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.