AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Basil Jospeh: ‘ളോഹയ്ക്കുമേല്‍ ജാക്കറ്റുമിട്ട് കാഴ്ച കാണാന്‍ അപ്പന്‍ ഞങ്ങളെയും കൊണ്ട് തിയേറ്ററില്‍ പോയി, പക്ഷെ പടം മാറി ധൂമായി’

Basil Jospeh About His Father: ളോഹയ്ക്ക് പുറത്ത് ജാക്കറ്റിട്ടാണ് തന്റെ നിര്‍ബന്ധത്തിന് അച്ഛന്‍ ഒരു സിനിമയ്ക്ക് കൊണ്ടുപോയതെന്നാണ് ബേസില്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമ കാണാന്‍ തങ്ങള്‍ അങ്ങനെ പോയെങ്കിലും കാണാന്‍ സാധിച്ചില്ലെന്ന് ബേസില്‍

Basil Jospeh: ‘ളോഹയ്ക്കുമേല്‍ ജാക്കറ്റുമിട്ട് കാഴ്ച കാണാന്‍ അപ്പന്‍ ഞങ്ങളെയും കൊണ്ട് തിയേറ്ററില്‍ പോയി, പക്ഷെ പടം മാറി ധൂമായി’
ബേസില്‍ ജോസഫ്Image Credit source: Social Media
shiji-mk
Shiji M K | Published: 07 Jun 2025 17:26 PM

ബേസില്‍ ജോസഫ് പലപ്പോഴും അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. വൈദികനായതിനാല്‍ തന്നെ അദ്ദേഹത്തിന് പണ്ട് സിനിമ കാണാന്‍ പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് ബേസില്‍ ഇപ്പോള്‍ പറയുന്നത്.

ളോഹയ്ക്ക് പുറത്ത് ജാക്കറ്റിട്ടാണ് തന്റെ നിര്‍ബന്ധത്തിന് അച്ഛന്‍ ഒരു സിനിമയ്ക്ക് കൊണ്ടുപോയതെന്നാണ് ബേസില്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമ കാണാന്‍ തങ്ങള്‍ അങ്ങനെ പോയെങ്കിലും കാണാന്‍ സാധിച്ചില്ലെന്ന് ബേസില്‍ ഡോ. അനന്തു എസിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നു.

അച്ഛന്‍ ഇപ്പോഴും വയനാട്ടില്‍ തന്നെയാണ് താമസിക്കുന്നത്. പണ്ട് അദ്ദേഹം സിനിമയൊന്നും കാണില്ലായിരുന്നു. സിനിമ കാണാന്‍ പോയാലും ഇരുന്ന് ഉറങ്ങും. അച്ഛന്മാര്‍ തിയേറ്ററില്‍ ഒക്കെ പോകുന്നത് കുറച്ച് പ്രശ്‌നമാണല്ലോ. ഉള്ളില്‍ ആഗ്രഹമൊക്കെയുണ്ടാകും മക്കളെയും കൊണ്ട് സിനിമയ്ക്ക് പോകണമെന്ന് പള്ളീലച്ചനല്ലേ എപ്പോഴും പോകാന്‍ പറ്റില്ല.

എന്നാല്‍ താന്‍ നിര്‍ബന്ധം പിടിക്കും. താന്‍ സിനിമ കാണണമെന്ന് വാശിപ്പിടിച്ചാല്‍ പുള്ളി ബൈക്കിലിടുന്ന ജാക്കറ്റ് എടുത്ത് ളോഹയ്ക്ക് പുറത്തിടും. ളോഹ ഇടാതെ പോകാന്‍ പറ്റില്ല. അങ്ങനെ കാഴ്ച സിനിമ കാണണമെന്ന് പറഞ്ഞ് താന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കി. കാഴ്ച ഇറങ്ങിയിട്ട് നൂറ് ദിവസമെന്തോ ആയിട്ടുണ്ട്.

സിനിമ കാണാന്‍ തിയേറ്ററിന്റെ മുന്നിലെത്തിയപ്പോള്‍ ഭയങ്കര തിരക്ക്. നൂറാം ദിവസവും ഇത്രയും തിരക്കോ എന്ന് ചിന്തിച്ചു. അന്നൊക്കെ ഹിന്ദി സിനിമകളുടെ പോസ്റ്റര്‍ എന്ന് പറഞ്ഞാല്‍ അല്‍പം ഗ്ലാമറൈസ്ഡ് ആയിരിക്കും. തങ്ങള്‍ പോയ സമയത്ത് കാഴ്ച മാറി ധൂം വന്നിട്ടുണ്ട്.

Also Read: Shine Tom Chacko Father Death : ‘അച്ഛൻ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല, ഷൈൻ ടോം ചാക്കോയുടെ പരിക്കിൽ ആശങ്കപ്പെടാനൊന്നുമില്ല’; സുരേഷ് ​ഗോപി

തങ്ങള്‍ അവിടെ എത്തിയപ്പോള്‍ വീടിന്റെ അടുത്തുള്ള ഒരു ചേട്ടന്‍ വന്നിട്ട് അച്ഛന്‍ ധൂം കാണാന്‍ വന്നതാണോ എന്ന് ചോദിച്ചു. ധൂമോ കാഴ്ചയല്ലോ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ കാഴ്ചയൊക്കെ പോയച്ചോ ധൂമായി എന്ന് പറഞ്ഞു അയാള്‍. അതോടെ അവിടെ നിന്നിറങ്ങി എന്നാണ് ബേസില്‍ പറയുന്നത്.