Loka singer Jyothi Nooran: ട്രോളിൽ നിന്ന് ട്രെൻഡിലേക്ക് ഉയർന്ന ലോകയിലെ പാട്ടുകാരി ജ്യോതി നൂറാൻ ആര്?

lokah title song Thani Lokah Murakkaari singer jyothi nooran: പ്രമുഖ സൂഫി ഗായക കുടുംബത്തിൽ ജനിച്ച ജ്യോതി നൂറാൻ, സുൽത്താന നൂറാണെന്ന തന്റെ സഹോദരിയോടൊപ്പം ആണ് പാട്ടുകളുടെ ലോകത്തേക്ക് പിച്ചവെച്ചതും വളർന്ന് പന്തലിച്ചതും.

Loka singer Jyothi Nooran: ട്രോളിൽ നിന്ന് ട്രെൻഡിലേക്ക് ഉയർന്ന ലോകയിലെ പാട്ടുകാരി ജ്യോതി നൂറാൻ ആര്?

Jyothi Nooran

Published: 

12 Sep 2025 18:53 PM

ന്യൂഡൽഹി: കുറച്ചുകാലങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾ നേരിട്ട ഒരു ഗായികയുണ്ടായിരുന്നു. സ്വതസിദ്ധമായത് തന്റെ സ്റ്റൈലിൽ അവരൊരു ഖവാലി ഗാനം ആലപിക്കുമ്പോൾ കൂടെയുള്ളവർ ഞെട്ടുന്നതായും മറ്റുമാണ് ആ വീഡിയോയിൽ ഉണ്ടായിരുന്നത്. അന്ന് ഏറെ കളിയാക്കപ്പെട്ട ആ ഗായികയുടെ പേര് ജ്യോതി നൂറാൻ എന്നായിരുന്നു.

ഇന്ത്യയിലെ ഏറെ പ്രസിദ്ധരായ നൂറാൻ സിസ്റ്റേഴ്സിലെ ഒരാൾ എന്നതിനപ്പുറം നിരവധി സിനിമ ഗാനങ്ങൾ പാടിയ ചരിത്രം കൂടിയുള്ള ജ്യോതി നൂറാൻ ഇന്ന് ട്രോളുകളുടെ ഇടയിൽ നിന്ന് ട്രെൻഡിങ്ങിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനൊരു കാരണം ഉള്ളൂ അത് ലോകയാണ്. ലോകയിലെ ടൈറ്റിൽ സോങ് പാടിയിരിക്കുന്ന സൂഫി ഗായിക ജ്യോതി നൂറാനെ ആരും അത്ര പെട്ടെന്ന് മറക്കില്ല. തന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ട് ഗാനത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ജ്യോതി.

പ്രമുഖ സൂഫി ഗായക കുടുംബത്തിൽ ജനിച്ച ജ്യോതി നൂറാൻ, സുൽത്താന നൂറാണെന്ന തന്റെ സഹോദരിയോടൊപ്പം ആണ് പാട്ടുകളുടെ ലോകത്തേക്ക് പിച്ചവെച്ചതും വളർന്ന് പന്തലിച്ചതും. തബല വിദ്വാനായിരുന്ന അവരുടെ പിതാവ് ഉസ്താദ് ഗൂലാം മിർഖാനാണ് ഇരുവർക്കും സംഗീതത്തിന്റെ ബാലപാഠങ്ങൾ നൽകിയത്. അവരുടെ മുത്തച്ഛൻ ഉസ്താദ് മിർ ബേദർ ബക്ഷ് ഒരു സൂഫി ഗായകനായിരുന്നു.

 

പ്രശസ്ത ഗാനങ്ങൾ

  • പടക്ക ഗുഡ്ഡി: ‘ഹൈവേ’ എന്ന സിനിമയിലെ ഈ ഗാനമാണ് ജ്യോതി നൂറാന് ബോളിവുഡിൽ വലിയ പ്രശസ്തി നേടിക്കൊടുത്തത്. എ.ആർ. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.
  • തുങ് തുങ് ബാജെ: ‘സിംഗ് ഈസ് ബ്ലിംഗ്’ എന്ന സിനിമയിലെ ഈ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി.
  • ഘനി ബാവ്രി: ‘തനു വെഡ്‌സ് മനു റിട്ടേൺസ്’ എന്ന സിനിമയിലെ ഈ ഗാനം നിരവധി അവാർഡുകൾ നേടി.
Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും