AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokesh Kanakaraj: ”ലിയോ’യുടെ വിജയത്തോടെ ശമ്പളം ഇരട്ടിയായി; ‘കൂലി’യിൽ എന്റെ പ്രതിഫലം 50 കോടി’; ലോകേഷ് കനകരാജ്

Lokesh Kanagaraj Remuneration for Coolie: ദളപതി വിജയെ നായകനാക്കി ഒരുക്കിയ 'ലിയോ' എന്ന ചിത്രം വലിയ വിജയമായതോടെ തന്റെ പ്രതിഫലം വർധിച്ചുവെന്ന് ലോകേഷ് കനകരാജ് പറയുന്നു. നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ ഇരട്ടി തുകയാണ് നിലവിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Lokesh Kanakaraj: ”ലിയോ’യുടെ വിജയത്തോടെ ശമ്പളം ഇരട്ടിയായി; ‘കൂലി’യിൽ എന്റെ പ്രതിഫലം 50 കോടി’; ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ്Image Credit source: Facebook
nandha-das
Nandha Das | Published: 15 Jul 2025 08:17 AM

തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’. ചിത്രത്തിലെ ‘ചികിട്’, ‘മോണിക്ക’ തുടങ്ങിയ ഗാനങ്ങൾക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. മോണിക്ക ഗാനത്തിലെ മലയാളി താരം സൗബിൻ ഷാഹിറിന്റെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനായി താൻ കൈപ്പറ്റിയ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

ദളപതി വിജയെ നായകനാക്കി ഒരുക്കിയ ‘ലിയോ’ എന്ന ചിത്രം വലിയ വിജയമായതോടെ തന്റെ പ്രതിഫലം വർധിച്ചുവെന്ന് ലോകേഷ് കനകരാജ് പറയുന്നു. നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ ഇരട്ടി തുകയാണ് നിലവിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 50 കോടി രൂപയാണ് ‘കൂലി’യിൽ തന്റെ പ്രതിഫലം എന്ന് വെളിപ്പെടുത്തിയ സംവിധായകൻ രജനികാന്തിന്റെ ശമ്പളത്തെ കുറിച്ച് പറയാൻ തനിക്ക് കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

“രജനികാന്ത് സാറിൻ്റെ ശമ്പളത്തെ കുറിച്ച് ഒന്നും പറയാൻ എനിക്ക് കഴിയില്ല. അതിനെ പറ്റി സംസാരിക്കേണ്ടത് ഞാനല്ല. പക്ഷെ, നിങ്ങൾ സൂചിപ്പിച്ച 50 കോടി രൂപ സിനിമയിൽ എൻ്റെ പ്രതിഫലമാണ്. ഇതിന് മുമ്പ് ചെയ്ത ചിത്രമായ ‘ലിയോ’യുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായത്. ലിയോ 600 കോടിയിലധികം കളക്ഷനാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മുമ്പ് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് എനിക്ക് ഇപ്പോൾ ലഭിക്കുന്നത്” എന്ന ലോകേഷ് പറഞ്ഞത്.

ALSO READ: ‘ഞാനിപ്പോൾ ആയിരം കോടി ഉണ്ടാക്കിയാലും എൻ്റെ കുടുംബം ഹാപ്പി ആകില്ല, അവർക്ക് ഇതൊക്കെ ഹറാമാണ്’

അതേസമയം, ഈ നിലയിൽ എത്താനായി താൻ സഹിച്ച ത്യാഗങ്ങളെ കുറിച്ച് തനിക്ക് പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷം പൂർണമായും ‘കൂലി’യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയാണ് ചിലവഴിച്ചതെന്നും, അത് തന്റെ ഉത്തരവാദിത്വമാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

അതേസമയം, ആമിർ ഖാൻ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങി വമ്പൻ താരനിരയാണ് ‘കൂലി’യിൽ അണിനിരക്കുന്നത്. സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാ ഗ്രഹണം. ‘കൂലി’ ഓഗസ്റ്റ് 14ന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.