ഗ്രേസായി അശ്വതി; ലൗലിയുടെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്ത്

ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.

ഗ്രേസായി അശ്വതി; ലൗലിയുടെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്ത്

Lovely

Published: 

24 Apr 2025 22:57 PM

പുതിയ ത്രീഡി ചിത്രം ‘ലൗലി’യുടെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ കൂടി. ചിത്രത്തിൽ ഗ്രേസ് എന്ന കഥാപാത്രമായെത്തുന്ന അശ്വതിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചിത്രം മെയ് 2-നാണ് റിലീസ് ചെയ്യുന്നത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരനാണ് ലൗലി സംവിധാനം ചെയ്യുന്നത്. വേനലവധിക്ക് കുട്ടി പ്രേക്ഷകരെയും കൂടിയാണ് ചിത്രം ലക്ഷ്യം വെക്കുന്നത്. ദിലീഷ് കരുണാകരൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മാത്യു തോമസ്, മനോജ് കെ ജയൻ, കെപിഎസി ലീല തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും ചേർന്നാണ് ലൗലിയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്.

പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർമാർ: പ്രമോദ് ജി ഗോപാൽ, ഡോ.വിമൽ രാമചന്ദ്രൻ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം