AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Madhav Suresh: ‘ലോൺ എടുത്താണ് വണ്ടിയെടുത്തത്, പണിയെടുത്ത് അടയ്ക്കണം; അച്ഛന്റെ സമ്പാദ്യം പെങ്ങൾമാരുടെ കല്യാണം നടത്താൻ’; മാധവ് സുരേഷ്

Madhav Suresh Opens Up About Suresh Gopi: സ്വന്തം നിലയ്ക്ക് വളർന്ന് വരാൻ​ ആഗ്രഹിക്കുന്നവനാണ് താനെന്നും പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മാധവ് വ്യക്തമാക്കി. മെെൽസ്റ്റോൺ മേക്കേർസിലാണ് പ്രതികരണം.

Madhav Suresh: ‘ലോൺ എടുത്താണ് വണ്ടിയെടുത്തത്, പണിയെടുത്ത് അടയ്ക്കണം; അച്ഛന്റെ സമ്പാദ്യം പെങ്ങൾമാരുടെ കല്യാണം നടത്താൻ’; മാധവ് സുരേഷ്
Suresh Gopi
sarika-kp
Sarika KP | Published: 30 Jun 2025 10:07 AM

ആരാധകർ ഏറെയുള്ള താരപുത്രനാണ് മാധവ് സുരേഷ്. പലപ്പോഴും മാധവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും വരാറുണ്ട്. ഇതിനെതിരെ മാധവ് തുറന്നുപറഞ്ഞതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് താരം. സ്വന്തം നിലയ്ക്ക് വളർന്ന് വരാൻ​ ആഗ്രഹിക്കുന്നവനാണ് താനെന്നും പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മാധവ് വ്യക്തമാക്കി. മെെൽസ്റ്റോൺ മേക്കേർസിലാണ് പ്രതികരണം.

ഈയടുത്ത് താനൊരു വണ്ടിയെടുത്തിരുന്നുവെന്നും അന്ന് പല തരത്തിലുള്ള കമന്റും വന്നിരുന്നു. താൻ ലോൺ എടുത്താണ് വണ്ടിയെടുത്തത്. താൻ പണിയെടുത്ത് വേണം ലോൺ അടയ്ക്കാൻ എന്നാണ് താരം പറയുന്നത്. അച്ഛന്റെ പണം തനിക്ക് വേണ്ടിയല്ലെന്നും അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ തന്റെ പെങ്ങൾമാരുടെ കല്യാണം നട‌ത്തനാണെന്നാണ് മാധവ് സുരേഷ് പറയുന്നത്.സാമ്പത്തികമായി താൻ പരാജയപ്പെട്ടാൽ തനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ലെന്നാണ് മാധവ് സുരേഷ് പറയുന്നത്.

Also Read:‘സെൻസർ ബോർഡ് നിലപാട് ബാലിശം’ ; ജെഎസ്‍കെ’ വിവാദത്തില്‍ സെൻസർ ബോർഡിനെതിരെ സംഘപരിവാർ സംഘടനയായ തപസ്യ

തനിക്ക് വരുന്ന ഹേറ്റ് കമന്റുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും സംസാരിച്ച മാധവ് സുരേഷ് ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്നാണ് പറയുന്നത്. സ്വന്തം ജീവിതത്തിനാണ് താൻ ശ്രദ്ധ നൽകുന്നത്. തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും മാധവ് സുരേഷ് പറയുന്നു. അത് പലർക്കും ഈ നാട്ടിൽ സഹിക്കുന്നില്ലെന്നും താരപുത്രൻ തുറന്നടിച്ചു.

അതേസമയം സുരേഷ് ​ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം ജെഎസ്കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിൽ മാധവ് സുരേഷ് എത്തുന്നുണ്ട്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങേണ്ട ചിത്രം പ്രദർശനാനുമതി ലഭിക്കാത്തതിനാൽ നീണ്ടുപോകുകയാണ്.