Madhav Suresh: ‘അച്ഛൻ ഡൽഹിയിൽ നിന്ന് വരുമ്പോൾ ഒരു സാധനം കൊണ്ടുവരും, പത്ത് കിലോയൊക്കെ കാണും; ഫ്രണ്ട്‌സൊക്കെ ലിസ്റ്റ് കൊടുക്കും’; മാധവ് സുരേഷ്
Madhav Suresh on Suresh Gopi: അച്ഛന് ഭക്ഷണം ആളുകൾക്ക് കൊടുക്കുന്നത് വലിയ ഇഷ്ടമാണെന്നാണ് മാധവ് പറയുന്നത്. അച്ഛൻ ഓരോ തവണയും ഡൽഹിയിൽ പോയി തിരിച്ചുവരുമ്പോഴും പത്ത് കിലോയോളം സ്വീറ്റ്സ് അല്ലെങ്കിൽ സ്നാക്സ് കൊണ്ടുവരുമായിരുന്നു. വീട്ടുകാർക്ക് മാത്രമല്ലെന്നും മാധവ് പറയുന്നു.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ. ഏറെ പ്രത്യേകതയുള്ള ചിത്രത്തിൽ സുരേഷ് ഗോപി വക്കീലായാണ് എത്തുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ചിത്രത്തിൽ മകൻ മാധവ് സുരേഷും അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അച്ഛൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛന് ഭക്ഷണം ആളുകൾക്ക് കൊടുക്കുന്നത് വലിയ ഇഷ്ടമാണെന്നാണ് മാധവ് പറയുന്നത്. അച്ഛൻ ഓരോ തവണയും ഡൽഹിയിൽ പോയി തിരിച്ചുവരുമ്പോഴും പത്ത് കിലോയോളം സ്വീറ്റ്സ് അല്ലെങ്കിൽ സ്നാക്സ് കൊണ്ടുവരുമായിരുന്നു. വീട്ടുകാർക്ക് മാത്രമല്ലെന്നും മാധവ് പറയുന്നു.
അച്ഛൻ പോകുമ്പോൾ ഫ്രണ്ട്‌സൊക്കെ ലിസ്റ്റ് കൊടുക്കാറുണ്ടെന്നും അതിൽ എടുത്തുപറയേണ്ടയാൾ ഷമ്മി അങ്കിളാണെന്നും മാധവ് പറഞ്ഞു. അച്ഛന് ഭക്ഷണം കൊടുക്കുന്നത് വലിയ ഇഷ്ടമാണെന്നും ഇടയ്ക്ക് സെറ്റിലുള്ളവർക്ക് അമ്മ ഫുഡ് കൊടുത്തുവിടാറുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു.
അതേസമയം, ജൂൺ 27ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ഒരു കോർട്ട് റൂം ത്രില്ലറായ ജെഎസ്‌കെ അതിശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഇവർക്കുപുറമെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരും അണിനിരക്കുന്നു.