Madhav Suresh: ‘എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത്’, എന്റെ വിഷമം പറഞ്ഞപ്പോൾ അച്ഛന്റെ മറുപടി ഇതായിരുന്നു; മാധവ് സുരേഷ്
Madhav Suresh: കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മാധവിന്റെ ഏറ്റവും പുതിയ ചിത്രം ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയാണ്. സുരേഷ് ഗോപിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഏറ്റവും ഇളയ ആളാണ് മാധവ് സുരേഷ്. അച്ഛന്റെയും ചേട്ടൻ ഗോകുലിന്റെയും പിന്നാലെ മാധവും സിനിമയിൽ സജീവമാവുകയാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മാധവിന്റെ ഏറ്റവും പുതിയ ചിത്രം ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയാണ്. സുരേഷ് ഗോപിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്.
ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ വരുന്ന ട്രോളുകളിൽ പ്രതികരിക്കുകയാണ് മാധവ്. ട്രോളുകളെ പറ്റി അച്ഛനോട് സംസാരിച്ചപ്പോൾ എന്റെ കാര്യത്തിൽ ഇടപെടേണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും ട്രോൾ ചെയ്യുന്നവർ ഇങ്ങനെ ഇരുന്ന് കുരയ്ക്കുകയെ ഉള്ളൂവെന്നും മാധവ് പറയുന്നു. ജെ.എസ്.കെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്സ് മോളിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ട്രോളുകളെ പറ്റി അച്ഛനോട് സംസാരിച്ചപ്പോൾ അവരത് പറഞ്ഞോട്ടോ, എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടരുത് എന്നായിരുന്നു പ്രതികരണം. എന്റെ അച്ഛനെ പറ്റി ഇങ്ങനെ കേൾക്കുന്നത് വിഷമമാണെന്ന് പറയാൻ പോയപ്പോൾ, എന്നാൽ ഞാൻ ഈ പണിയെല്ലാം നിർത്തിയിട്ട് പോകാം, നിങ്ങൾക്ക് വേണ്ടി ഇത് ഞാൻ നിർത്താം എന്നാണ് അച്ഛൻ പറയുന്നത്. അപ്പോഴും ഇത് എന്റെ പണിയാ, എന്റെ കൂടെ വരുന്നതാ നിങ്ങളത് വിട്ടേക്കണമെന്നും അച്ഛൻ പറഞ്ഞു.
ALSO READ: ‘പട്ടിയെയും പൂച്ചയെയും സ്‌നേഹിച്ചുകഴിഞ്ഞാല്‍ മനുഷ്യനെ സ്‌നേഹിക്കുന്നത് വേസ്റ്റാണെന്ന് മനസിലാകും’
ട്രോൾ ചെയ്യുന്നവരോട് എനിക്ക് പറയാൻ ഉള്ളത് എന്റെ അച്ഛൻ മാത്രമല്ല, ട്രോളിനിരയായിട്ടുള്ളത്. ട്രോൾ ചെയ്യുന്ന ആൾക്കാരെല്ലാം, അവരുടെ പണി ചെയ്യുന്നുണ്ട്, അവരുടെ കാര്യങ്ങൾ നോക്കുന്നുണ്ട്. ട്രോൾ ചെയ്യുന്നവർ ഇങ്ങനെ ഇരുന്ന് കുരച്ചോടിരിക്കേയുള്ളൂ. അവർ അവിടെ ഇരുന്നോട്ടോ’ മാധവ് പറയുന്നു.
സുരേഷ് ഗോപിയും മാധവും ഒരുമിക്കുന്ന, ജെ.എസ്.കെ ജൂൺ 27ന് തീയേറ്ററുകളിൽ എത്തും. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.