AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘ബ്ലൗസ് പൊട്ടിക്കുന്ന സീന്‍ മമ്മൂക്ക ചെയ്യില്ലെന്നാണ് കരുതിയത്, എന്നാല്‍…’: ശ്വേത മേനോന്‍

Shwetha Menon About Mammootty: പാലേരി മാണിക്യം എന്ന സിനിമയെ കുറിച്ചും അതില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് ശ്വേത. വണ്‍ 2 ടോക്‌സുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

Mammootty: ‘ബ്ലൗസ് പൊട്ടിക്കുന്ന സീന്‍ മമ്മൂക്ക ചെയ്യില്ലെന്നാണ് കരുതിയത്, എന്നാല്‍…’: ശ്വേത മേനോന്‍
ശ്വേത മേനോന്‍, മമ്മൂട്ടി Image Credit source: Facebook
Shiji M K
Shiji M K | Published: 20 Jun 2025 | 01:24 PM

ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ശ്വേത മേനോന്‍. 2009ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ശ്വേതയെ തേടിയെത്തി. മമ്മൂട്ടിയായിരുന്നു സിനിമയില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചത്. ചീരു എന്ന കഥാപാത്രമായിരുന്നു ശ്വേതയുടേത്.

പാലേരി മാണിക്യം എന്ന സിനിമയെ കുറിച്ചും അതില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് ശ്വേത. വണ്‍ 2 ടോക്‌സുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മമ്മൂക്ക വളരെ കംഫര്‍ട്ട് തരുന്ന ആര്‍ട്ടിസ്റ്റാണെന്നും തെറ്റ് ചെയ്തുവെന്ന തരത്തില്‍ സഹതാരങ്ങളോട് പെരുമാറുന്ന ആളല്ലെന്നുമാണ് ശ്വേത പറയുന്നത്. സിനിമയില്‍ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു വന്ന് കാണുന്ന സീനുണ്ട്. അപ്പോള്‍ ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയര്‍ത്തി അത് പൊട്ടിക്കണം. മമ്മൂട്ടി അത് ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നുവെന്നും ശ്വേത തുടര്‍ന്ന് പറഞ്ഞു.

മമ്മൂക്ക കാല്‍ പൊക്കുന്ന ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍ കഴിഞ്ഞു. മമ്മൂക്ക വന്ന് അടുത്തിരുന്നു. ശ്വേത, ഒറ്റ വലി ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെ പറയുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല. ആ സീനിന് തന്റെ എക്‌സ്പ്രഷന്‍ കൊടുത്തത് എല്ലാം മാറ്റിവെച്ചു. ഫുള്‍ ഷോട്ട് മമ്മൂക്ക ചെയ്തു.

Also Read: Kerala Crime Files: ഞാന്‍ സംവിധാനം നിര്‍ത്തി, അതിന് കാരണം അക്കാര്യത്തെ കുറിച്ചുള്ള തിരിച്ചറിവാണ്: ലാല്‍

അനശ്വരത്തിലെ മമ്മൂക്ക ആയിരുന്നില്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹവും വളര്‍ന്നിരുന്നു. ഇന്നത്തെ തലമുറയുമായി ചേര്‍ന്നുവെന്ന് പറയാമെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.