AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shelly Kishore: ‘പട്ടിയെയും പൂച്ചയെയും സ്‌നേഹിച്ചുകഴിഞ്ഞാല്‍ മനുഷ്യനെ സ്‌നേഹിക്കുന്നത് വേസ്റ്റാണെന്ന് മനസിലാകും’

Shelly Kishore about her career: കുങ്കുമപ്പൂവിന് റീച്ച് കൂടുതലായിരുന്നു. ആ സീരിയല്‍ വഴിയാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒത്തിരി എപ്പിസോഡുകളുള്ള സീരിയലുകളോട് താല്‍പര്യമില്ലായിരുന്നു. കുങ്കുമപ്പൂവാണ് ചെയ്തതില്‍ നീളമുണ്ടായിരുന്ന സീരിയലെന്നും താരം

Shelly Kishore: ‘പട്ടിയെയും പൂച്ചയെയും സ്‌നേഹിച്ചുകഴിഞ്ഞാല്‍ മനുഷ്യനെ സ്‌നേഹിക്കുന്നത് വേസ്റ്റാണെന്ന് മനസിലാകും’
ഷെല്ലി കിഷോർImage Credit source: Facebook
jayadevan-am
Jayadevan AM | Published: 20 Jun 2025 11:20 AM

ധികം സിനിമകളുടെ ഭാഗമായിട്ടില്ലെങ്കിലും, ചെയ്തിട്ടുള്ള വേഷങ്ങളെല്ലാം ഭംഗിയാക്കിയ താരമാണ് ഷെല്ലി കിഷോര്‍. മിന്നല്‍ മുരളിയിലെയും, നാരായണീന്റെ മൂന്നാന്മക്കള്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. സിനിമകളിലൂടെയാണ് ഷെല്ലി കലാജീവിതത്തിന് തുടക്കമിട്ടതെങ്കിലും ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലെ കഥാപാത്രമാണ് ആദ്യം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മറ്റു ചില സീരിയലുകളുടെയും ഭാഗമായെങ്കിലും നിലവില്‍ സിനിമകളിലാണ് താരം കൂടുതല്‍ ശ്രദ്ധിക്കുന്നത്. മദ്രാസ് മാറ്റിനി എന്ന തമിഴ് ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷെല്ലി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. പട്ടിയെയും പൂച്ചയെയും സ്‌നേഹിച്ചുകഴിഞ്ഞാല്‍ മനുഷ്യനെ സ്‌നേഹിക്കുന്നത് വേസ്റ്റാണെന്ന് കുറച്ചു കഴിയുമ്പോള്‍ മനസിലാകുമെന്നായിരുന്നു ഷെല്ലിയുടെ അഭിപ്രായം. റിലേഷന്‍ഷിപ്പ്, സ്‌നേഹം എന്നിവയെക്കുറിച്ച് ഷെല്ലി നല്‍കുന്ന നിര്‍വചനം എന്തായിരിക്കുമെന്ന അവതാരികയോട് ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്‌

അത് ബുദ്ധിമുട്ടേറിയ ചോദ്യമാണെന്നും, ഇക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് കാഴ്ചപ്പാടുകളില്ലെന്നും ഷെല്ലി വിശദീകരിച്ചു. തുടര്‍ന്നാണ് മനുഷ്യനെ സ്‌നേഹിക്കുന്നതിലും നല്ലത് മൃഗങ്ങളെ സ്‌നേഹിക്കുന്നതാണെന്ന് താരം അഭിപ്രായപ്പെട്ടത്. അത്ര വലിയ പെറ്റ് ലവറായിരുന്നില്ല. പേടിയായിരുന്നു. അവയെ തൊടാറുമില്ലായിരുന്നു. ഒരു പെറ്റിനെ കിട്ടിയ ശേഷം ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ പഠിച്ചുവെന്നും ഷെല്ലി വ്യക്തമാക്കി.

”സീരിയലില്ലായിരുന്നു തുടക്കം. ഒരു സിനിമയിലൂടെയാണ് തുടങ്ങിയത്. പക്ഷേ, അത് വെളിച്ചം കണ്ടില്ല. അതില്‍ നിന്നാണ് സീരിയലിലേക്കുള്ള കോണ്‍ടാക്ട് കിട്ടുന്നത്. അങ്ങനെയാണ് സീരിയല്‍ ചെയ്തതും. സംഭവിച്ചതെല്ലാം ഒരിക്കലും വിചാരിക്കാത്തതാണ്. വരുന്ന റോളുകളായാലും, സിനിമകളായാലും ചെയ്തതൊക്കെ നല്ലതാണെന്നാണ് ഒരു വിലയിരുത്തല്‍. കുറച്ചേ വന്നിട്ടുള്ളൂ. അങ്ങനെ കിട്ടുന്നത് തന്നെ വലിയ കാര്യമാണ്. അതില്‍ സന്തോഷമാണ്”-ഷെല്ലി പറഞ്ഞു.

Read Also: Kajol: ‘റാമോജി ഫിലിം സിറ്റി ‘പ്രേതബാധ’! അവിടെനിന്ന് ഓടിപ്പോകാൻ തോന്നും’; പുതിയ പടത്തിന്‍റെ പ്രമോഷനിടെ കജോൾ

കുങ്കുമപ്പൂവിന് റീച്ച് കൂടുതലായിരുന്നു. ആ സീരിയല്‍ വഴിയാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒത്തിരി എപ്പിസോഡുകളുള്ള സീരിയലുകളോട് താല്‍പര്യമില്ലായിരുന്നു. കുങ്കുമപ്പൂവാണ് ചെയ്തതില്‍ നീളമുണ്ടായിരുന്ന സീരിയല്‍. സീരിയല്‍ ചെയ്താല്‍ സിനിമയില്‍ വരാന്‍ പറ്റില്ല എന്ന തെറ്റിദ്ധാരണ ഇപ്പോഴുമുണ്ട്. സിനിമാക്കാര്‍ സീരിയല്‍ ചെയ്യുന്നവരെ അധികം പ്രമോട്ട് ചെയ്യുന്നത് കണ്ടിട്ടില്ലെന്നും ഷെല്ലി വ്യക്തമാക്കി.