Ajith Vijayan Passes Away: സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു
Actor Ajith Vijayan Passes Away: ഒരു ഇന്ത്യൻ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
അജിത് വിജയന്‍ Image Credit source: facebook
കൊച്ചി: സിനിമ സീരിയൽ നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ഒരു ഇന്ത്യൻ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
പ്രശ്സത കഥകളി നടൻ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.