AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TV Actress Meghna Raami: സീരിയലിൽ അമ്മായിയമ്മ, ജീവിതത്തിൽ ഭാര്യ; ഇന്ദ്രനീലും മേഘ്ന റാമിയും ഹാപ്പി കപ്പിൾസ്

Serial Actors Indraneel and Meghana Raami's Love Story: സീരിയലിൽ അമ്മായിഅമ്മയും മരുമകനുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഇവർ ജീവിതത്തിൽ ഹാപ്പി കപ്പിൾസാണ്. സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ പിന്നീട് പ്രണയത്തിലാവുകയും വാഹിതരാകുകയും ആയിരുന്നു.

TV Actress Meghna Raami: സീരിയലിൽ അമ്മായിയമ്മ, ജീവിതത്തിൽ ഭാര്യ;  ഇന്ദ്രനീലും മേഘ്ന റാമിയും ഹാപ്പി കപ്പിൾസ്
Tv Actress Meghna Raami
Sarika KP
Sarika KP | Published: 10 Feb 2025 | 11:51 AM

സീരിയൽ താരങ്ങൾക്ക് ഏറെ ആരാധകരാണുള്ളത്. അത്തരത്തിലുള്ള നിരവധി താരങ്ങൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽ‌‌പര്യമാണ്. അത്തരത്തിലുള്ള ഒരു താരദമ്പതികളാണ് നടൻ ഇന്ദ്രനീലും നടി മേഘ്ന റാമിയും. സീരിയലിൽ അമ്മായിഅമ്മയും മരുമകനുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ഇവർ ജീവിതത്തിൽ ഹാപ്പി കപ്പിൾസാണ്. സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ പിന്നീട് പ്രണയത്തിലാവുകയും വാഹിതരാകുകയും ആയിരുന്നു.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും സൈബറിടത്താകെ ഇന്നും ഈ താരദമ്പതികൾ ചർച്ചവിഷയമാണ്. അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകന്‍ എന്ന രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 2003-ൽ സംപ്രേക്ഷണം ചെയ്ത ‘ചക്രവാകം’ എന്ന സീരിയലിലാണ് ഇവർ അമ്മായിഅമ്മ മരുമകൻ വേഷങ്ങളിൽ അഭിനയിച്ചത്. ഇരുവരും തമ്മിൽ പ്രായ വ്യത്യാസവുമുണ്ട്. ഇതാണ് ഇവർക്ക് നേരെ ഉയരുന്ന സൈബർ ആക്രമണത്തിന് കാരണം. വലിയ തോതിൽ ബോഡി ഷെയ്മിങ്ങിനും മേഘ്നയ്ക്ക് നേരെ വരുന്നുണ്ട്.

Also Read:മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ ഇല്ലാത്തതിന് കാരണം; മറുപടി നല്‍കി പാര്‍വതി

ചക്രവാകം സീരിയലിനു മുൻപ് കാലചക്രം എന്നൊരു സീരിയലിലും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഇതിൽ വച്ചാണ് മേഘ്നയും ഇന്ദ്രനീലും കണ്ടു മുട്ടുന്നത്. തുടർന്ന് ഇന്ദ്രനീലിന് മേഘ്നയോട് പ്രണയം തോന്നുകയും തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ പ്രായ വ്യത്യാസം കാരണം അന്ന് മേഘ്ന ഇത് നിരസ്കരിക്കുക ആയിരുന്നു, എന്നാൽ ചക്രവാകം സീരിയലിൽ ഇരുവരും വീണ്ടും ഒരുമിച്ചതോടെ നടൻ തന്റെ ആ​ഗ്രഹം ആവർത്തിക്കുകയായിരുന്നു. ഏകദേശം ഒൻപത് തവണ തന്നെ ഇന്ദ്രനീൽ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണ് മേഘ്ന പറയുന്നത്, പിന്നാലെയായിരുന്നു വിവാഹം