Director Mohan: സംവിധായകൻ എം മോഹൻ അന്തരിച്ചു
M Mohan Death News : 2005-ൽ പുറത്തിറങ്ങിയ ക്യാമ്പസ്, 1999-ലെ അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലും മോഹനാണ്. ഇരിങ്ങാലക്കുട സ്വദേശിയാണ് അദ്ദേഹം.
കൊച്ചി: നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച എം മോഹൻ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷേ , ഇസബെല്ല , ഒരു കഥ ഒരു നുണക്കഥ , ഇടവേള , വിട പറയും മുൻപേ , രണ്ടു പെൺകുട്ടികൾ , ശാലിനി എൻ്റെ കൂട്ടുകാരി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ മോഹൻ സംവിധാനം ചെയ്തിട്ടുണ്ട്. 2005-ൽ പുറത്തിറങ്ങിയ ക്യാമ്പസ്, 1999-ലെ അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലും മോഹനാണ്. ഇരിങ്ങാലക്കുട സ്വദേശിയാണ് അദ്ദേഹം. പത്മരാജൻ, ജോൺപോൾ എന്നിവരുമായി ചേർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
അന്ന് കുഴഞ്ഞ വീണ മോഹൻ
കഴിഞ്ഞ വർഷം മെയിൽ തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ കുഴഞ്ഞ വീണ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനത്തിലായിരുന്നു സംഭവം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തുടർച്ചയായ ചികിത്സയിലായിരുന്നു.
പ്രധാന ചിത്രങ്ങൾ
വടക വീട്, ശാലിനി എൻ്റെ കൂട്ടുകാരി,രണ്ട് പെൺകുട്ടികൾ, കൊച്ചു കൊച്ചു തെറ്റുകൾ, വിട പറയും മുൻപെ, ഇളക്കങ്ങൾ , ഇടവേള, ആലോലം, സൂര്യ ദാഹം, രചന , മംഗളം നേരുന്നു, ഒരു കഥ ഒരു നുണക്കഥ, തീർത്ഥം, ശ്രുതി,മുഖം,പക്ഷെ, സാക്ഷ്യം, കൊച്ചു കൊച്ചു തെറ്റുകൾ, നിറം മാറുന്ന നിമിഷങ്ങൾ