AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Trend in Film Posters: ആദ്യം മോഹൻലാൽ പിന്നെ പൃഥ്വിരാജ്! ഇപ്പോഴിതാ ദുൽഖറും; പോസ്റ്ററുകളിലെ ഈ ട്രെൻഡിന് പിന്നിലെന്ത്?

Malayalam Film Posters Goes Viral: ദുൽഖർ ചിത്രം ഐ ആം ഗെയിം, മോഹൻലാലിന്റെ എമ്പുരാൻ, പൃഥ്വിരാജ് ചിത്രം ഖലീഫ, ദിലീപിന്റെ 'ഭ.ഭ.ബ' തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളിലെ സാമ്യതയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

New Trend in Film Posters: ആദ്യം മോഹൻലാൽ പിന്നെ പൃഥ്വിരാജ്! ഇപ്പോഴിതാ ദുൽഖറും; പോസ്റ്ററുകളിലെ ഈ ട്രെൻഡിന് പിന്നിലെന്ത്?
Malayalam Film Poster
Sarika KP
Sarika KP | Published: 29 Nov 2025 | 07:06 PM

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ അടുത്തിടെ പുറത്തിറങ്ങിയ ചില മലയാളം സിനിമകളുടെ പോസ്റ്ററിലെ സാമ്യതകളാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ചര്‍ച്ച വിഷയമായി മാറിയിരിക്കുന്നത്. ദുൽഖർ ചിത്രം ഐ ആം ഗെയിം, മോഹൻലാലിന്റെ എമ്പുരാൻ, പൃഥ്വിരാജ് ചിത്രം ഖലീഫ, ദിലീപിന്റെ ‘ഭ.ഭ.ബ’ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളിലെ സാമ്യതയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

Also Read:‘ഇത്രയേറെ ദ്രോഹിച്ചിട്ടും ജോർജ് സാറിനെ ലളിത എന്തുകൊണ്ട് കൊന്നില്ല?’ മറുപടിയുമായി തരുൺ മൂർത്തി

ഐ ആം ഗെയിം എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ദുല്‍ഖറിന്റെ വലം കൈയില്‍ പിസ്റ്റളും ഇടതുകൈയിലെ ചൂണ്ടുവിരല്‍ മുഖത്തോട് ചേര്‍ത്തുനില്‍ക്കുന്ന രീതിയിലാണ് കാണുന്നത്. സമാന രീതിയിലാണ് മോഹൻലാലിന്റെ എമ്പുരാൻ ചിത്രത്തിന്റെ പോസ്റ്ററും, ദിലീപിന്റേയും പൃഥ്വിരാജിന്റേയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ പോസ്റ്ററുകളും. എല്ലാ പോസ്റ്ററിലും നായകന്റെ ഒരു കൈ കൊണ്ട് മുഖം മറച്ച തരത്തിലാണുള്ളത്.

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ടൈറ്റിൽ പോസ്റ്ററിൽ ഒരു കൈ കൊണ്ട് മുഖം മറച്ച തരത്തിലാണ് പൃഥ്വിരാജ് ഉള്ളത്. മോഹൻലാൽ ചിത്രമായ എമ്പുരാന്റെ പുറത്തിറങ്ങിയ ഒരു പോസ്റ്ററും ഇത്തരത്തിൽ ഉള്ളതായിരുന്നു. ഇത് പോസ്റ്ററുകളിലെ പുതിയ ട്രെൻഡ് ആണോ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത്.

 

 

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)