AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lovely Trailer: ‘അവന്‍റെ പ്രശ്നം ഒരു ഈച്ചയാണ്’! അത്ഭുതപ്പെടുത്തി ഹൈബ്രിഡ് 3ഡി ചിത്രം ലൗലിയുടെ ട്രെയിലര്‍ പുറത്ത്

'Lovely' Trailer Released: മാത്യൂ തോമസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ബോണി എന്നാണ് മാത്യൂ തോമസിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

Lovely Trailer: ‘അവന്‍റെ പ്രശ്നം ഒരു ഈച്ചയാണ്’! അത്ഭുതപ്പെടുത്തി ഹൈബ്രിഡ് 3ഡി ചിത്രം ലൗലിയുടെ ട്രെയിലര്‍ പുറത്ത്
Mathew Thomas Film
Sarika KP
Sarika KP | Published: 26 Apr 2025 | 09:40 PM

പ്രേക്ഷകർ അത്ഭുതപ്പെടുത്താൻ മലയാളത്തിലെ ആദ്യ ഹൈബ്രിഡ് 3ഡി ചിത്രം ‘ലൗലി’ എത്തുകയാണ്. മെയ് 2ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഈച്ചയും യുവാവും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ലൗലി’. ഏറെ അത്ഭുതപ്പെടുത്തുന്നതും വിസ്മയിപ്പിക്കുന്നതുമായ നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞതാണ് ചിത്രം എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ദിലീഷ് കരുണാകരന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ദിലീഷ് കരുണാകരന്‍. മാത്യൂ തോമസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ബോണി എന്നാണ് മാത്യൂ തോമസിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

Also Read:ആദ്യം കഥ കേട്ടത് ആ മൂന്ന് പേർ; കറുത്ത അംബാസഡറിൽ ഷണ്‍മുഖനോടൊപ്പമുള്ള യാത്രയാണിത്’; ‘തുടരും’ തിരക്കഥാകൃത്ത്

സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രത്തിൽ അനിമേഷന്‍ ഈച്ചയാണ് നായിക കഥാപാത്രമായി എത്തുന്നത്. പ്രശസ്ത പിന്നണിഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാറാണ് ലൗലിക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത്. ഇവർക്കുപുറമെ അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ. ജയന്‍, ബാബുരാജ്, ഡോ. അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി. ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്‍റേതായി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.