5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ariyallo Song: ഇത് ഓൾ ഇൻ വൺ! മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരൊറ്റ ഗാനത്തിൽ; ‘അറിയാല്ലോ’ ശ്രദ്ധ നേടുന്നു

Malayalam Independent Solo Music Ariyallo: എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Ariyallo Song: ഇത് ഓൾ ഇൻ വൺ! മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരൊറ്റ ഗാനത്തിൽ; ‘അറിയാല്ലോ’ ശ്രദ്ധ നേടുന്നു
‘അറിയാല്ലോ’ ഗാനത്തിന്റെ പോസ്റ്റർ (Image Credits: Social Media)
nandha-das
Nandha Das | Published: 30 Nov 2024 22:13 PM

ഇത് ഇൻഡിപെൻഡന്റ് മ്യൂസിക്കിന്റെയും, റാപ്പുകളുടെയും കാലമാണല്ലോ. ബേബി ജീൻ, വേടൻ, തൈക്കുടം ബ്രിഡ്ജ്, ഡബ്‌സീ, തുടങ്ങി പേരുകേട്ട പല ഇൻഡിപെൻഡന്റ് മ്യൂസിഷ്യൻസും മലയാളത്തിന് സ്വന്തമായുണ്ട്. ഇതിൽ മിക്കവരും ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇതിനിടെ ഇപ്പോൾ മറ്റൊരു ഹിപ്പ്ഹോപ്പ് മ്യൂസിക് കത്തിക്കയറുകയാണ്. എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ഗാനം ഇതോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

എ-ഗാനും അനോണിമസും ചേർന്നാണ് ‘അറിയാല്ലോ’യുടെ വരികൾ എഴുതിയതും ഗാനം ആലപിച്ചതും. ഹിപ്പ്ഹോപ്പ് വിഭാഗത്തിൽപ്പെടുന്ന ഈ ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം ഒരുക്കിയതും ശിവ് പോളും, എ-ഗാനും, അനോണിമസും ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ‘അറിയാല്ലോ’യുടെ പ്രത്യേകതയാണ്.

ALSO READ: ചങ്കിടിപ്പേറ്റി ‘മാർക്കോ’ പ്രൊമോ സോങ് എത്തി; ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു

എ-ഗാൻ യഥാർത്ഥത്തിൽ ഒരു തമിഴ് റാപ്പറാണ്. തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് ‘അറിയാല്ലോ’. ശിവ് പോൾ ഒരു തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമാണ്. ഒരുപിടി നല്ല ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. അതേസമയം, വേൾഡ് ക്ലാസ് ഇം​ഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്ത് കൊണ്ടാണ് അനോണിമസ് ഹിപ്പ് ഹോപ്പ് ​ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ ഗാനം ഇതിന്റെ എല്ലാം സമ്മിശ്രമാണ്. ഇപ്പോൾ ‘അറിയാല്ലോ’ ഇൻസ്റ്റ​ഗ്രാം റീൽസിലും ട്രെൻഡിങ്ങാണ്.

Latest News