AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Besty Malayalam Movie: മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും; ബെസ്റ്റിയുടെ ടീസർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെ അഭിനയിച്ചതുകൊണ്ട് ' സോഷ്യൽ മീഡിയയിലും 'ബെസ്റ്റി'യുടെ ടീസർ ചർച്ചയായി.

Besty Malayalam Movie: മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും; ബെസ്റ്റിയുടെ ടീസർ പുറത്ത്
Besty Movie TeaserImage Credit source: Respective PR Team
Arun Nair
Arun Nair | Updated On: 17 Jan 2025 | 08:49 PM

മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും എന്ന ഒറ്റ ചോദ്യം കൊണ്ട് വൈറൈറ്റി ലിസ്റ്റിലേക്ക് കയറിയിരിക്കുകയാണ് ഏറ്റവും പുതിയ ചിത്രം ‘ബെസ്റ്റി’ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ഷഹീൻ സിദ്ധിഖിനൊപ്പം പേര് പോലെ തന്നെ മമ്മൂട്ടിയുടെ സഹോദരിയുടെ മകൻ അഷ്കർ സൗദാൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിൽ അഷ്കർ സൗദാൻ്റെ ചോദ്യത്തിന് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നുവത്രെ മറുപടിയായി മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടും കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം എന്ന് കൂടി നൽകിയാണ് ആ ചിരി ഫുള്ളാക്കുന്നത്. യഥാർത്ഥത്തിൽ ചിത്രത്തിൽ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെയെത്തിയതാണ് കൂടുതൽ കൗതുകമാകുന്നത്. ചിത്രത്തിൻ്റെ ടീസർ റിലീസിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ സിദ്ധിഖിൻ്റെ മകൻ ഷഹീൻ സിദ്ദിഖാണ് എത്തുന്നത്. ഒപ്പം അഷ്കർ സൗദാനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

മറ്റ് താരങ്ങൾ

സുധീർ കരമനയും ജോയ് മാത്യുവു എന്നിവർക്കൊപ്പം ജാഫർ ഇടുക്കി, ഗോകുലനും സാദിക്ക്, ഉണ്ണിരാജ എന്നിവരും  നസീർ സംക്രാന്തിയും വിവിധ വേഷങ്ങളിലെത്തുന്നു. കൂടാതെ  അപ്പുണ്ണി ശശി, ഒപ്പം നടി സോനാ നായർ, മെറിന മൈക്കിൾ എന്നിവരും ബെസ്റ്റിയിലുണ്ട്. ചിത്രത്തിൻ്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷാനു സമദാണ്. ജനുവരി 24-ന് ബെസ്റ്റി തീയ്യേറ്റരുകളിൽ റിലീസ് ചെയ്യും. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ്. വിതരണം നിർവ്വഹിക്കുന്നത് ബെൻസി റിലീസാണ്.