5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

CID Ramachandran Retd. SI OTT : കലാഭവൻ ഷാജോണിൻ്റെ സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?

CID Ramachandran Retd. SI Malayalam Movie OTT : കലാഭവൻ ഷാജോൺ, അനുമോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ. മെയ് മാസത്തിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

CID Ramachandran Retd. SI OTT : കലാഭവൻ ഷാജോണിൻ്റെ സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?
സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ സിനിമ പോസ്റ്റർ (Image Courtesy : Manorama Max Facebook)
Follow Us
jenish-thomas
Jenish Thomas | Published: 19 Sep 2024 19:07 PM

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തമായി എത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ. മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല. നാല് മാസങ്ങൾക്ക് ശേഷം ഇതാ സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിലേക്കെത്തുകയാണ്. മാനോരമ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ മാനോരമ മാക്സാണ് സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ (CID Ramachandran Retd. SI OTT) സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്ന് മാത്രമാണ് മനോരമ മാക്സ് അറിയിച്ചിരിക്കുന്നത്.

കലാഭവൻ ഷാജോണിനെ പുറമെ അനുമോൾ, ബൈജു സന്തോഷ്, സുധീർ കരമന എന്നിവരാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. എഡി 1877 പിക്ചേഴ്സിൻ്റെ ബാനറിൽ ഷിബു മിസ്പ സനൂപ് സത്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സനൂപ് സത്യൻ തന്നെയാണ് ചിത്രത്തിൻ്റെ സംവിധായകൻ. സനൂപും അനീഷ് വി ശിവദാസും ചേർന്നാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ : Vaazha OTT : കാത്തിരിപ്പ് അവസാനിപ്പിക്കാം, വാഴ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ശങ്കർ രാമകൃഷ്ണൻ, പ്രേം കുമാർ, ശ്രീകാന്ത് മുരളി, ആനന്ദ് മനമദൻ, അസീസ് നെടുമങ്ങാട്, പോളി വത്സൻ, ബാലാജി ശർമ, ഗീത് സംഗീത, തുഷാര പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ജോ ക്രിസ്റ്റോ സേവ്യറാണ് ഛായാഗ്രാഹകൻ, ലിജോ പോളാണ് എഡിറ്റർ. അനു ബി ഐവറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആൻ്റോ ഫ്രാൻസിസാണ്.

Latest News