SAVUSAI: സോഷ്യൽ മീഡിയകളിൽ തരംഗമായ് ‘സാവുസായ്’! മലയാളിയുടെ സംഗീതത്തിന് കെെയ്യടിച്ച് സോഷ്യൽ മീഡിയ
SAVUSAI Music Video: മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്നാണ് സാവുസായ് റിലീസ് ചെയ്തത്.

SAVUSAI Poster( Image Credits: Social Media)
കൊച്ചി: സമൂഹമാധ്യമങ്ങളിൽ വെെറലായി ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ’സാവുസായ്’. മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഗാനമാണ് സാവുസായ്. ഗാനത്തിന്റെ ബീറ്റ്സും വരികളും ആരാധകർ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്നാണ് സാവുസായ് റിലീസ് ചെയ്തത്. സോണി മ്യൂസിക്ക് സൗത്തിന്റെ യു ട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനം യൂത്തിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട് കഴിഞ്ഞു. മലയാളത്തിൽ അധികം ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് വന്നിട്ടില്ലാത്തതിനാൽ ‘സാവുസായ്’ക്ക് വൻ വരവേൽപ്പാണ് സംഗീതപ്രേമികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്.
A post shared by Aswin Raj (@azwinmusic)
“>
A post shared by Sony Music South India (@sonymusic_south)
“>
A post shared by Sony Music South India (@sonymusic_south)
“>
‘സാവുസായ്’യെ കുറിച്ച് അശ്വിന് പറയാനുള്ളത്
“എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ഞാൻ സംഗീതത്തിലേക്ക് ചുവടു വെക്കുന്നത്. ഇപ്പോൾ പ്രായം പത്തൊൻപത്. 2022 മുതൽ ലിൽ പയ്യൻ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പും ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. ‘സാവുസായ്’യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ‘സാവുസായ്’ ആസ്വദിക്കുമെന്നാണ് വിശ്വാസം. ഇനിയും വ്യത്യസ്തമായ സംഗീതവുമായ് ഞങ്ങൾ വരും. കാത്തിരിക്കുക.”
സാവുസായ്’യെ കുറിച്ച് ലിൽ പയ്യൻ
” നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഇതിനോടകം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ഗാനമായ ‘സാവുസായ്’ സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ.”