AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mamitha Baiju: മമിത ബൈജുവിന് 15 കോടി രൂപ ശമ്പളമുണ്ടോ?; ആദ്യമായി തുറന്നുപറഞ്ഞ് നടി

Mamitha Baiju About Her Salary: തൻ്റെ ശമ്പളത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് മമിത ബൈജു. 15 കോടി രൂപയാണ് ശമ്പളമെന്ന അഭ്യൂഹങ്ങളോട് പ്രതികരണം.

Mamitha Baiju: മമിത ബൈജുവിന് 15 കോടി രൂപ ശമ്പളമുണ്ടോ?; ആദ്യമായി തുറന്നുപറഞ്ഞ് നടി
മമിത ബൈജുImage Credit source: Mamitha Baiju Instagram
abdul-basith
Abdul Basith | Published: 28 Oct 2025 18:39 PM

പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം യുവനടി മമിത ബൈജു ശമ്പളം കുത്തനെ കൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡ് എന്ന സിനിമയിൽ അഭിനയിക്കാൻ 15 കോടി രൂപ ശമ്പളമാണ് മമിത വാങ്ങിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻ്റെ സത്യാവസ്ഥ ഇപ്പോൾ മമിത തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.

താൻ തന്നെപ്പറ്റി കേട്ട ഏറ്റവും വലിയ അഭ്യൂഹം എന്താണെന്ന ചോദ്യത്തോടായിരുന്നു മമിതയുടെ പ്രതികരണം. “ഈയിടെ വന്ന 15 കോടി. അവരിങ്ങനെ ഓരോ സാധനങ്ങളൊക്കെ ഇടും. ചുമ്മാ തോന്നിയ ഒരു നമ്പർ. ‘മമിത 15 കോടിയായിരിക്കും. ഇട് മമിത 15 കോടി.’ അതിൻ്റെ താഴെ വരുന്ന കമൻ്റുകൾ. ഇവളാരാ ഇത്രയ്ക്ക് വാങ്ങാൻ. വെറുതെ ആരുടെയോ മനസ്സിൽ തോന്നിയ ഒരു സാധനം നമ്മക്ക് മൊത്തം പഴിയും.”- മമിത പറഞ്ഞു.

Also Read: Kantara-2 OTT release: ഈ ആഴ്ച മുതൽ കാന്താര ചാപ്റ്റർ1 ഒടിടിയിൽ കാണാം… എവിടെ… എപ്പോൾ.. എല്ലാം അറിയാം…

ഡ്യൂഡ് എന്ന സിനിമയ്ക്ക് നൽകിയ പ്രമോഷണൽ ഇൻ്റർവ്യൂവിനിടെയാണ് താരത്തിൻ്റെ പ്രതികരണം. കീർത്തീശ്വരൻ സംവിധാനം ചെയ്ത് ഈ മാസം 17ന് പുറത്തിറങ്ങിയ സിനിമ ബോക്സോഫീസിൽ തകർത്തോടുകയാണ്. സിനിമ ഇതിനകം 100 കോടി ക്ലബിൽ കയറിക്കഴിഞ്ഞു. ആർ ശരത് കുമാർ, ഹൃദു ഹാറൂൺ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നികേത് ബൊമ്മി ക്യാമറ കൈകാര്യം ചെയ്തപ്പോൾ ബരത് വിക്രമൻ എഡിറ്റിങ് നിർവഹിച്ചു. സായ് അഭ്യങ്കറാണ് സംഗീതസംവിധാനം നിർവഹിച്ചത്.

2017ൽ സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് മമിത ബൈജു അഭിനയജീവിതം ആരംഭിച്ചത്. ഓപ്പറേഷൻ ജാവ, സൂപ്പർ ശരണ്യ എന്നീ സിനിമകളിൾ വഴിത്തിരിവായി. പ്രേമലുവിന് ശേഷം മമിത മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. അടുത്ത വർഷം വിജയ്ക്കൊപ്പവും സൂര്യക്കൊപ്പവും മമിതയ്ക്ക് സിനിമകളുണ്ട്. അടുത്ത വർഷം തന്നെ ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന മലയാള സിനിമയിലും താരം അഭിനയിക്കും.

ഇൻ്റർവ്യൂ കാണാം