Bigg Boss Malayalam Season 7: ‘ഞാനൊന്ന് പുറത്തിറങ്ങിക്കോട്ടെ, കാണിച്ചുതരാം’; നെവിനെതിരെ വെല്ലുവിളിയുമായി സാബുമാൻ
Sabuman Threatens Nevin: നെവിനെതിരെ ഭീഷണിയുമായി സാബുമാൻ. ഒരു വാക്കുതർക്കത്തിനിടെയാണ് സാബുമാൻ നെവിനെ ഭീഷണിപ്പെടുത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനത്തിലേക്കടുക്കുകയാണ്. കേവലം രണ്ടാഴ്ചകൾ കൂടിയാണ് ഇനി ബിബി ഹൗസിൽ അവശേഷിക്കുന്നത്. പല മത്സരാർത്ഥികളും പുറത്തായതോടെ തീരെ പ്രതീക്ഷിക്കാത്ത പലരും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളുണ്ടാവുകയാണ്. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് നെവിനും സാബുമാനും തമ്മിലുള്ള പ്രശ്നങ്ങൾ.
ഇന്ന് ഇരുവരും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. സാബുമാൻ നാരദപ്പണിയെടുക്കുന്നു എന്ന നെവിൻ്റെ ആരോപണമാണ് പ്രശ്നത്തിന് തുടക്കമിട്ടത്. നെവിൻ, അനുമോൾ, സാബുമാൻ, ആദില, നൂറ എന്നിവർ അടങ്ങിയ സദസ്സിൽ വച്ചായിരുന്നു ചർച്ച. ‘ഇവിടെ ഒരു വലിയ ഗ്യാങ് ഉണ്ടായിട്ടുണ്ട്. അതിനെ എനിക്ക് എത്രയും പെട്ടെന്ന് തകർക്കണം. നീ അത് പറഞ്ഞോ’ എന്ന് സാബുമാനോട് നെവിൻ ചോദിക്കുന്നു. തകർക്കുക എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്ന് സാബുമാൻ മറുപടി നൽകുന്നു. പറഞ്ഞു എന്ന് നെവിനും ഇല്ല എന്ന് സാബുമാനും തമ്മിൽ തർക്കമാവുന്നു.
Also Read: Bigg Boss Malayalam Season 7: ‘അനീഷിന് അനുമോളുടെ മേൽ ഒരു കണ്ണുണ്ടോ’? പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര!




പിന്നാലെ നെവിൻ അനുമോളുടെ അടുത്തേക്ക് ചെന്ന്, ‘നിന്നെപ്പറ്റി മോശം പറഞ്ഞു. അപ്പോൾ ഞാൻ വിചാരിച്ചു, നീ മഹാ വൃത്തികെട്ടവളും മഹാ അലവലാതിയുമാണെങ്കിൽ പോലും ഇവനെന്തിനാ ഈ നാരദപ്പണി ചെയ്തത്’ എന്ന് ചോദിക്കുന്നു. ഇത് സാബുമാൻ്റെ കൂൾ ക്യാരക്ടറിനെ തകർത്തു. നടന്നുപോകുന്ന സാബുമാനെ തടഞ്ഞുനിർത്തി, ‘നിനക്കെന്നെ അടിച്ചുപൊട്ടിക്കാൻ തോന്നുന്നുണ്ടോ’ എന്ന് നെവിൻ ചോദിക്കുന്നു. മറുപടി പറയാതെ സാബുമാൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെങ്കിലും നെവിൻ വിടുന്നില്ല. ഇതോടെ ദേഷ്യത്തിൽ കൈ വിടുവിച്ച് നടക്കുന്ന സാബുമാൻ ‘പുറത്തിറങ്ങട്ടെ’ എന്ന് ഭീഷണി മുഴക്കുന്നു. ‘വല്ലാത്ത രീതിയിലേക്ക് പോകും’ എന്ന് പറയുന്ന സാബു ഷാഡോ ബോക്സിങ് ചെയ്യുന്നുണ്ട്.
വിഡിയോ കാണാം