Mammootty: ‘പിറന്നാളിന് ഒന്നൊന്നര വരവുണ്ടാകും’, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഷ്കർ സൗദാൻ

Mammootty health Update: ഒരു അഭിമുഖത്തിൽ ഇരിക്കാൻ കഴിയുന്നത് തന്നെ മമ്മൂട്ടി കാരണമാണെന്നും തങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണെന്നും അഷ്കർ പറഞ്ഞു

Mammootty: പിറന്നാളിന് ഒന്നൊന്നര വരവുണ്ടാകും, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഷ്കർ സൗദാൻ

Ashkar Saudan, Mammootty

Published: 

17 Aug 2025 | 03:02 PM

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് മമ്മൂട്ടി. അദ്ദേ​ഹത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ‌. ഇപ്പോഴിതാ താരത്തിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേത്തിന്റെ അനന്തരവനും നടനുമായി അഷ്കർ സൗദാൻ.

‘മമ്മൂട്ടി സുഖമായും സന്തോഷവാനായിരിക്കുന്നുവെന്ന് അഷ്കർ പറഞ്ഞു. ആരോ​ഗ്യം മെച്ചപ്പെടുന്നുണ്ട്. സെപ്റ്റംബർ ഏഴിനാണ് പിറന്നാൾ. അന്ന് ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോൾ ഒന്ന് റെസ്റ്റ് എടുക്കുന്നു അത്ര മാത്രം’, അഷ്കർ പറഞ്ഞു.

ALSO READ: ‘കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’; അലിൻ ജോസ് പെരേര

ഒരു അഭിമുഖത്തിൽ ഇരിക്കാൻ കഴിയുന്നത് തന്നെ മമ്മൂട്ടി കാരണമാണെന്നും തങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണെന്നും അഷ്കർ പറഞ്ഞു. ദ കേസ് ഡയറി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി തിരിച്ച് വരാനുള്ള പ്രാർത്ഥനയിലാണ് സിനിമാ പ്രേമികൾ. ഡീനോ ഡെന്നീസ് ഒരുക്കിയ ബസൂക്കയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ, മഹേഷ് നാരായണന്റെ ബി​ഗ് ബജറ്റ് ചിത്രമൊക്കെയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്