AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘വീട്ടിലും ചൂടനും പരുക്കനുമാണ്, അതൊക്കെ സഹിച്ചാണ് സുലു നിന്നത്’; ഭാര്യ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി

Mammootty On Wife Sulfath: നല്ല ഫ്രണ്ടാണ്, നമ്മള്‍ കാണുന്നത് പോലെയും ചിന്തിക്കുന്നത് പോലെയും സംസാരിക്കാന്‍ സാധിക്കുമെന്നുമാണ് ഭാര്യയായ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

Mammootty: ‘വീട്ടിലും ചൂടനും പരുക്കനുമാണ്, അതൊക്കെ സഹിച്ചാണ് സുലു നിന്നത്’;  ഭാര്യ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി
mammootty wife sulfathImage Credit source: social media
Sarika KP
Sarika KP | Published: 26 Mar 2025 | 03:56 PM

താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാൻ താൽപര്യമുള്ളവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മമ്മൂട്ടി തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സൈബർ ലോകത്ത് ശ്രദ്ധ നേടിയിരിക്കുന്നത്.

പഴയ ഒരു അഭിമുഖത്തിൽ ഒരു പെൺകുട്ടി മമ്മൂട്ടിയോട് ഇങ്ങനെ ചോദിച്ചു: മമ്മൂട്ടിയെന്ന നടന്റെ ജീവിതത്തില്‍ സുലുവിന്റെ പങ്ക് എത്രത്തോളം ഉണ്ട് എന്ന്. ഇതിനു താരം നൽകിയ മറുപടി ഇങ്ങനെ: യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊക്കെ കേട്ടിട്ടുള്ളത് പോലൊരു സ്വഭാവം തന്നെയാണ് തനിക്കെന്നാണ് മമ്മൂട്ടി പറഞ്ഞത്. അത്യാവശ്യം ചൂടും പരുക്കത്തരം വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം. സിനിമയിൽ അഭിനയിക്കുന്നതുകൊണ്ട് പലപ്പോഴും വീട്ടില്‍ നില്‍ക്കാതെ അകന്ന് നില്‍ക്കുകയായിരിക്കും.

Also Read:‘എമ്പുരാന്‍ ചരിത്ര വിജയമാകട്ടെ’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ഇപ്പോൾ അതൊക്കെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെന്നും എന്നാൽ അദ്യമൊന്നും അങ്ങനെയായിരുന്നില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്. ഇതൊക്കെ സഹിച്ചതാണ് അവളുടെ കോണ്‍ട്രിബ്യൂഷന്‍. പിന്നെ നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്. വായിക്കും, അത്യാവശ്യം രഹസ്യമായ കുറിപ്പുകളൊക്കെ എഴുത്തും. നല്ല ഫ്രണ്ടാണ്, നമ്മള്‍ കാണുന്നത് പോലെയും ചിന്തിക്കുന്നത് പോലെയും സംസാരിക്കാന്‍ സാധിക്കുമെന്നുമാണ് ഭാര്യയായ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. അതേസമയം പരുക്കൻ സ്വഭാവക്കാരന്‍ ആണെന്നും ദേഷ്യപ്പെടുന്ന പ്രകൃതമാണെന്നുമാണ് പൊതുവെ ഒരു സംസാരം മമ്മൂട്ടിയെ കുറിച്ച് ഉയർന്നുവന്നിട്ടുണ്ട്.

ഇതിനിടെ വക്കീല്‍ പണി ചെയ്യുന്നതിനെ കുറിച്ചും താരം മറുപടി നൽകിയിരുന്നു. വക്കിലായി ജോലി ചെയ്യുമ്പോഴും ആ ജോലി ചെയ്യാൻ തനിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് താരം പറഞ്ഞത്. ചെറുപ്പം മുതലെ തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആ​ഗ്രഹം. അന്ന് മുതൽ സിനിമയിൽ വരാൻ ഇറങ്ങിത്തിരിച്ചു. ഒന്നുമില്ലാത്ത അവസ്ഥ വരരുതെന്ന് കരുതിയാണ് വക്കീല്‍ പണിയിലേക്ക് എത്തുന്നതെന്നായിരുന്നു താരം പറയുന്നത്.