AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mammootty – Bro Daddy: ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂക്ക; വെളിപ്പെടുത്തി പൃഥ്വിരാജ്

Mammootty - Bro Daddy: 'അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ അത് നടന്നില്ല', ബ്രോ ഡാഡിയിൽ മോഹൻലാലിന് പകരം ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Mammootty – Bro Daddy: ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂക്ക; വെളിപ്പെടുത്തി പൃഥ്വിരാജ്
mammootty in bro daddy
nithya
Nithya Vinu | Published: 17 Mar 2025 20:23 PM

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ഒരു ഫൺ ഫാമിലി എന്റർടൈനർ ആയിരുന്നു ബ്രോ ഡാഡി. അച്ഛനും മകനുമായി മോഹൻലാലും പൃഥ്വിരാജും വേഷമിട്ട ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ലൂസിഫറിന് ശേഷം ഇരുവരും ഒരുമിച്ച ചിത്രം കൊവിഡ് കാലത്ത് ഒടിടി റിലീസായാണ് എത്തിയത്. ഇപ്പോഴിതാ, ചിത്രത്തെ സംബന്ധിച്ച ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ബ്രോ ഡാഡിയെ കുറിച്ച് സംസാരിച്ചത്.

ബ്രോ ഡാഡിയിൽ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെങ്കിലും അത് ചെയ്യാൻ സാധിച്ചില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ”പാല പശ്ചാത്തലമായ കഥയായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. കഥ ആദ്യം പഖഞ്ഞത് മമ്മൂക്കയോടാണ്. ജോൺ കാറ്റാടിയായി അദ്ദേഹം വരണമെന്നായിരുന്നു ആ​ഗ്രഹം. പാലയിൽ ഒരുപാട് ഭൂമിയൊക്കെയുള്ള കോട്ടയം കുഞ്ഞച്ചനെ പോലൊരു കഥപാത്രമായിരുന്നു മനസ്സിൽ. ഒത്തിരി സ്നേഹമുള്ള ഒരു ഭർത്താവായി മമ്മൂക്ക വന്നാൽ നല്ല ക്യൂട്ടായിരിക്കുമെന്ന് കരുതി. അദ്ദേഹത്തെ അത്തരമൊരു വേഷത്തിൽ കണ്ടിട്ടില്ല.

മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ ആ സമയത്ത് അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമായിരുന്നില്ല. കുറച്ച് കഴിഞ്ഞ് ചെയ്താലോ എന്ന് ചോദിച്ചു. കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ കോവിഡ് സമയത്ത് ചെയ്യാൻ പ്ലാൻ ചെയ്ത സിനിമയാണത്. ആ സമയം കഴിയുമ്പോൾ വീണ്ടും ഒരുപാട് സിനിമകൾ വരും. യഥാർത്ഥത്തിൽ മമ്മൂക്കയുമായി ഒരു വലിയ സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹം” പൃഥ്വിരാജ് പറഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീജിത്തും ബിബിൻ ജോർജുമാണ്. മീനയായിരുന്നു മോഹൻലാലിന് നായികയായി എത്തിയത്.കല്യാണി പ്രിയദർശനായിരുന്നു പൃഥ്വിരാജിന്റെ ജോഡി. ബ്രോ ഡാഡി താൻ ആകസ്മികമായി ചെയ്ത സിനിമയായിരുന്നുവെന്ന് പൃഥ്വിരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്. സ്വന്തം രീതിയില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാൻ സംവിധാനം ചെയ്യണമെന്ന് മുരളി ഗോപി ചിന്തിച്ചതുകൊണ്ടാണ് ലൂസിഫർ സംഭവിച്ചത്.  വിവേക് രാമദേവൻ വഴിയാണ് ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളായ ബിബിനും ശ്രീജിത്തും എന്നിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ എന്നെ ആലോചിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ അവര്‍ അങ്ങനെ ആലോചിച്ചതില്‍ ഞാൻ  വളരെ സന്തോഷവാനാണ് എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ബ്രോ ഡാഡിയുടെ റിലീസിന് മുമ്പ് അദ്ദേഹം പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്.