AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nancy Rani controversy: ‘അഹാന ഞെട്ടിക്കുന്ന രഹസ്യങ്ങൾ മറച്ചുവച്ചിട്ടുണ്ട്; പെണ്ണിന്റെ ആത്മാഭിമാനത്തിന് മുൻപിൽ എന്ത് പ്രൊമോഷൻ’; നാന്‍സി റാണി വിവാദത്തില്‍ ആലപ്പി അഷ്‌റഫ്

Alleppey Ashraf on Ahaana Krishna : വെളിപ്പെടുത്തിയതിനെക്കാളും കാര്യങ്ങൾ അഹാന മറച്ചുവച്ചിട്ടുണ്ടെന്ന് തനിക്ക് അറിയാൻ സാധിച്ചിട്ടുണ്ടെന്നും അതിനു കാരണം മരിച്ചു പോയവരോടുള്ള അനുകമ്പയും സഹാനുഭൂതിയും കൊണ്ട് മാത്രമാണെന്നാണ് അഷ്‌റഫ് പറയുന്നത്. ആവശ്യമില്ലാതെ പ്രകോപനം ചെയ്താൽ അഹാന അതും പറയുമെന്നും അഷ്‌റഫ് കൂട്ടിച്ചേർക്കുന്നു.

Nancy Rani controversy: ‘അഹാന ഞെട്ടിക്കുന്ന രഹസ്യങ്ങൾ മറച്ചുവച്ചിട്ടുണ്ട്; പെണ്ണിന്റെ ആത്മാഭിമാനത്തിന് മുൻപിൽ എന്ത് പ്രൊമോഷൻ’; നാന്‍സി റാണി വിവാദത്തില്‍ ആലപ്പി അഷ്‌റഫ്
Ahaana Krishna
sarika-kp
Sarika KP | Published: 17 Mar 2025 19:08 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാന്‍സി റാണി ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. നടി അഹാന കൃഷ്ണ നായികയായി അഭിനയിച്ച ചിത്രമാണ് നാൻസി റാണി. ചിത്രത്തിന്റെ പ്രമോഷനുമായി നടി സഹകരിക്കുന്നില്ലെന്ന് കാണിച്ച് സംവിധായകന്റെ ഭാ​ര്യ രം​ഗത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിനു പിന്നാലെ രൂക്ഷമായ വിമർശനങ്ങൾ താരത്തിനെ തേടിയെത്തി. ഇതിനു പിന്നാലെ വിഷയത്തിൽ രൂക്ഷ വിമർശനങ്ങളാണ് അഹാന ഉന്നയിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നും നേരിടേണ്ടി വന്നതും താന്‍ ലഹരിയ്ക്ക് അടിമയാണെന്നും തുടങ്ങിയുള്ള കാര്യങ്ങള്‍ സംവിധായകന്റെ ഭാര്യ പറഞ്ഞെന്നുമാണ് അഹാന ഉന്നയിച്ചത്.

അഹാനയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രം​ഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഈ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നടൻ കൃഷ്ണകുമാറിനെ താൻ ആദ്യമായി പരിചയപ്പെടുന്നത് തിരുവനന്തപുരം ഹോട്ടൽ പങ്കജിൽ റിസപ്പ്ഷനിസ്റ്റായി ഇരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആലപ്പി അഷ്റഫ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ ഒരു സിനിമ പ്രമോഷൻ വിവാദങ്ങൾ ഉയരുമ്പോഴാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണയുടെ പേര് ചർച്ചയാകുന്നത്. ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാൻസി റാണി എന്ന ചിത്രത്തിന്റെ പ്രമോഷനിൽ അഹാന സഹകരിച്ചില്ലെന്ന് സംവിധാനയകന്റെ ഭാര്യ പറഞ്ഞതോടെയാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട ലോക്കേഷനിൽ നടന്ന കാര്യങ്ങൾ അങ്ങാടി പാട്ടാകുന്നത്.

Also Read:‘ചോരയില്‍ കുളിച്ചിരുന്നു; കണ്ണ് തുറന്നപ്പോള്‍ വെള്ള നിറം’; അവസാനമായി മോനിഷ അമ്മയോട് പറഞ്ഞത് ഇതായിരുന്നു

ആദ്യ സിനിമയ്ക്ക് മുന്‍പ് തന്നെ കൃഷ്ണ കുമാറിനെ തനിക്ക് പരിചയമുണ്ടെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ചെറുതും വലുതുമായി വീട്ടിലെ ഓരോ കാര്യങ്ങളും തുറന്ന പുസ്തകം പോലെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവെക്കാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെയും നേടിയെടുത്തു. പക്ഷേ തുടക്കകാലം മുതലേ വലിയ സൈബര്‍ ബുള്ളിയിംഗിനും വിമര്‍ശനത്തിനും ഇരയായി. പിതാവിന്റെ രാഷ്ട്രീയം പോലും അവരെ അധിഷേപിക്കാനുള്ള ആയൂധമാക്കി. എപ്പോഴെങ്കിലും അവര്‍ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അത് ക്ഷമയുടെ നെല്ലിപലക കണ്ടതിന് ശേഷമായിരിക്കുമെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.’

ചിത്രത്തിന്റെ സംവിധായകന് സംവിധാനം ചെയ്യാനും ടെക്‌നിക്കല്‍ വിവരവും ഇല്ലെന്ന് മനസിലാക്കിയ അഹാനയും മറ്റ് ചിലരും അദ്ദേഹത്തോട് ഒരു അഭ്യര്‍ഥന നടത്തി. നല്ല പരിചയ സമ്പന്നനായ അസോസിയേറ്റ് ഡയറക്ടറെയും ഒരു പ്രൊഡക്ഷന്‍ മാനേജറെയും വെക്കണമെന്ന്. അഹാന ദീര്‍ഘവീഷണമുള്ള കുട്ടിയാണ് എന്നാണ് തന്റെ അനുഭവം വെച്ച് ആലപ്പി അഷ്റഫ് പറയുന്നത്.

ഷൂട്ടിങ്ങ് നാളുകളില്‍ ഷൂട്ടിങ് നടത്താതെ മദ്യപാനവും കൂട്ടുകെട്ടുമായി നടന്നു. ഉപദേശിക്കാന്‍ ചെന്ന അഹാന കടുത്ത ശത്രുവായി. അതിന്റെ വിരോധം തീര്‍ക്കാനും അവരെ അവഹേളിക്കാനും വേണ്ടിയാണ് അഹാന മയക്ക്മരുന്നിന്റെ അടിമയാണെന്നുള്ള കഥ പറഞ്ഞെന്നു താരം പറയുന്നു. ഇതിനു പിന്നാലെ പല തരത്തിലുള്ള അഭ്യൂ​ഹങ്ങളും പരന്നു. ഇതോടെയാണ് അഹാന ചിത്രവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചത്. ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് മുൻപിൽ എന്ത് പ്രൊമോഷൻ, ആരെ പ്രെമോ‌ഷൻ. അഹാന പറഞ്ഞതൊക്കെ സത്യമാണെന്നാണ് തന്റെ അന്വേഷണത്തിലൂടെ വ്യക്തമായെന്നും അഷ്‌റഫ് പറയുന്നു. എന്നാൽ വെളിപ്പെടുത്തിയതിനെക്കാളും കാര്യങ്ങൾ അഹാന മറച്ചുവച്ചിട്ടുണ്ടെന്ന് തനിക്ക് അറിയാൻ സാധിച്ചിട്ടുണ്ടെന്നും അതിനു കാരണം മരിച്ചു പോയവരോടുള്ള അനുകമ്പയും സഹാനുഭൂതിയും കൊണ്ട് മാത്രമാണെന്നാണ് അഷ്‌റഫ് പറയുന്നത്. ആവശ്യമില്ലാതെ പ്രകോപനം ചെയ്താൽ അഹാന അതും പറയുമെന്നും അഷ്‌റഫ് കൂട്ടിച്ചേർക്കുന്നു.