Manju Pillai: ‘അദ്ദേഹം മാത്രമാണ് എന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ വന്നത്; അന്നും ഇന്നും എന്നും ആ നടന്റെ ആരാധികയാണ്’; മഞ്ജു പിള്ള
Manju Pillai on Her Admiration for Mammootty: തന്റെ അപ്പൂപ്പൻ എസ് പി പിള്ള മരിച്ചപ്പോൾ ആകെ വന്ന ഹീറോ മമ്മൂക്കയാണ്. വേറെ ആരും വന്നിരുന്നില്ല. എംജി സോമൻ ചേട്ടനുമുണ്ടായിരുന്നു. 1985ലാണ് അപ്പൂപ്പൻ മരിച്ചതെന്നും മഞ്ജു പിള്ള പറഞ്ഞു.

മഞ്ജു പിള്ള
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പിള്ള. സിനിമ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള താരം ടെലിവിഷൻ രംഗത്തും സജീവമാണ്. ഇപ്പോഴിതാ അന്നും ഇന്നും എന്നും മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയാണ് താനെന്ന് മഞ്ജുപിള്ളയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അപ്പൂപ്പനും നടനുമായ എസ് പി പിള്ള മരിച്ചപ്പോൾ ഒരു സൂപ്പർതാരം മാത്രമേ വന്നിട്ടുള്ളവെന്നും അത് മമ്മൂട്ടിയാണെന്നും നടി പറയുന്നു. മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
തനിക്ക് മമ്മൂക്കയെ ആദ്യമൊക്കെ പേടിയായിരുന്നു.മമ്മൂട്ടി ഭയങ്കര സ്ട്രിക്റ്റാണെന്നൊക്കെയായിരുന്നു കേട്ടത്. അതുകൊണ്ട് മിണ്ടാനൊക്കെ പേടിയായിരുന്നു. അധ്യാപകരോടൊക്കെ തോന്നുന്ന പേടിയായിരുന്നു മഴയെത്തും മുൻപെ എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ എന്നാണ് നടി പറയുന്നത്. ഇപ്പോൾ മമ്മൂക്ക് കുറച്ചുകൂടി ഫ്രണ്ട്ലിയായി. തനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷടമാണ്. നിറക്കൂട്ട്, ആൾക്കൂട്ടത്തിൽ തനിയെ, യാത്ര, വിധേയൻ, മതിലുകൾ, ബിഗ് ബി അങ്ങനെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫാൻ ഗേൾ മൊമന്റായതുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ച് പറയുന്നത്. ലാലേട്ടനും ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു.
Also Read:‘സുധിച്ചേട്ടന്റെ മരണദിവസം ഇളയ മകനും ആശുപത്രിയിലായി; ഷോക്കില്‍ ആയി ഞാൻ’; രേണു സുധി
എന്നാൽ അന്നും ഇന്നും എന്നും താൻ മമ്മൂക്ക ഫാനാണ്. താൻ ഒരു കാര്യത്തിലും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. തന്റെ പ്രൊഡക്ഷൻ ആരംഭിച്ചപ്പോൾ താൻ മമ്മൂക്കയോട് പറഞ്ഞില്ലെന്നും എന്നാൽ ബെസ്റ്റ് വിഷസ് പറഞ്ഞ് തനിക്ക് മെസേജ് അയച്ചു. ഇത് കണ്ട് ഓസ്കാർ കിട്ടിയതുപോലെയാണ് എന്ന് താൻ പറഞ്ഞുവെന്നും നടി പറയുന്നു. കാണുമ്പോൾ മകളെക്കുറിച്ചൊക്കെ ചോദിക്കും. തന്റെ അപ്പൂപ്പൻ എസ് പി പിള്ള മരിച്ചപ്പോൾ ആകെ വന്ന ഹീറോ മമ്മൂക്കയാണ്. വേറെ ആരും വന്നിരുന്നില്ല. എംജി സോമൻ ചേട്ടനുമുണ്ടായിരുന്നു. 1985ലാണ് അപ്പൂപ്പൻ മരിച്ചതെന്നും മഞ്ജു പിള്ള പറഞ്ഞു.