AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manoj K Jayan: ആദ്യ രണ്ട് ദിവസം വന്നത് 25 പേര്‍, എന്നാല്‍ ആ ചിത്രം തിയേറ്ററില്‍ 175 ദിവസം ഓടി: മനോജ് കെ ജയന്‍

Manoj K Jayan About Sargam Movie: ധീരന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാം തന്നെ. സീനിയര്‍ താരങ്ങള്‍ എല്ലാം ഒരുമിച്ചെത്തുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച സര്‍ഗം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ ജയന്‍.

Manoj K Jayan: ആദ്യ രണ്ട് ദിവസം വന്നത് 25 പേര്‍, എന്നാല്‍ ആ ചിത്രം തിയേറ്ററില്‍ 175 ദിവസം ഓടി: മനോജ് കെ ജയന്‍
മനോജ് കെ ജയന്‍Image Credit source: Facebook
shiji-mk
Shiji M K | Updated On: 28 Jun 2025 12:52 PM

36 വര്‍ഷത്തിന് മുകളിലായി നിരവധി ഭാഷകളില്‍ നടനായും, വില്ലനായും, സഹനടനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് മനോജ് കെ ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്നതായിരുന്നു മനോജ് കെ ജയന്റെ ആദ്യ ചിത്രം. ധീരന്‍ എന്ന മലയാള ചിത്രമാണ് മനോജ് കെ ജയന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. മനോജ് കെ ജയന് പുറമെ ജഗദീഷ്, അശോകന്‍, വിനീത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ധീരന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാം തന്നെ. സീനിയര്‍ താരങ്ങള്‍ എല്ലാം ഒരുമിച്ചെത്തുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച സര്‍ഗം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ ജയന്‍. മൂവിവേള്‍ഡ് മീഡിയയോടാണ് പ്രതികരണം.

”പണ്ട് കാലത്ത് സിനിമ വിജയിക്കുന്നത് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ്. സര്‍ഗം എന്ന സിനിമ ഇറങ്ങിയ സമയത്തെ കുറിച്ച് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. സര്‍ഗം കാണാനായി കവിത തിയേറ്ററില്‍ ആദ്യത്തെ രണ്ടാഴ്ച ആരും തന്നെയുണ്ടായിരുന്നില്ല. 25 ഉം 30 ഉം ആളുകളായിരുന്നു ഒരു ദിവസം സിനിമ കാണാന്‍ വന്നിരുന്നത്.

എന്നാല്‍ സിനിമയുടെ ക്വാളിറ്റി പിന്നീട് ആളുകള്‍ മനസിലാക്കി. ക്ലാസിക്കായ സിനിമയാണെന്ന് കണ്ടവര്‍ പറഞ്ഞത് കൊണ്ടാണ് 25 ദിവസം ആയപ്പോഴേക്കും സംഭവം കളറുമാറിയത്. ഇതോടെ ഒരുപാട് പോസ്റ്ററുകളെല്ലാം വന്നു.

Also Read: Jagadish: അഭിമുഖങ്ങളില്‍ കാലിന്മേല്‍ കാല് കയറ്റിവെക്കുന്നത് അനാദരവാണ്, അത് ഞാന്‍ ചെയ്യില്ല: ജഗദീഷ്

175 ദിവസമാണ് സര്‍ഗം തിയേറ്ററില്‍ ഓടിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ വിജയിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചില സിനിമകള്‍ 25 പോലും ഓടുന്നില്ല,” മനോജ് കെ ജയന്‍ പറഞ്ഞു.