AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marco OTT : ഒടുവില്‍ തീരുമാനം, മാര്‍ക്കോ ഒടിടി അവകാശം ഈ പ്ലാറ്റ്‌ഫോമിന്? സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌

Marco OTT streaming update : മാര്‍ക്കോ ഇപ്പോഴും നാനൂറിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റു ഭാഷകളിലും ചിത്രം തരംഗമായി. ഏപ്രിലില്‍ കൊറിയയിലും റിലീസ് ചെയ്യും. മാര്‍ക്കോയുടെ കന്നഡ റിലീസ് അടുത്തിരിക്കുന്നതിനാല്‍, ഒടിടിയില്‍ സിനിമ വരാന്‍ ചെറിയ കാലത്താമസമുണ്ടായേക്കുമെന്നാണ് സൂചന

Marco OTT : ഒടുവില്‍ തീരുമാനം, മാര്‍ക്കോ ഒടിടി അവകാശം ഈ പ്ലാറ്റ്‌ഫോമിന്? സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌
Unni MukundanImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 25 Jan 2025 | 05:38 PM

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച, ഇപ്പോഴും സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ ഒടിടി അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വന്‍ തുകയ്ക്കാണ് സോണി ലിവ് മാര്‍ക്കോയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് റിപ്പോര്‍ട്ടുണ്ടെങ്കിലും, അത് എത്രയാണെന്ന് വ്യക്തമല്ല. മലയാള സിനിമ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഒടിടി ഡീലാണ് ഇതെന്നും പ്രചാരണമുണ്ട്‌. ഒടിടി റിലീസ് തീയതി എന്നാണെന്നും വ്യക്തമല്ല. മാര്‍ക്കോയുടെ കന്നഡ റിലീസ് അടുത്തിരിക്കുന്നതിനാല്‍, ഒടിടിയില്‍ സിനിമ വരാന്‍ ചെറിയ കാലത്താമസമുണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നെറ്റ്ഫ്ലിക്‌സ് മാര്‍ക്കോയുടെ ഒടിടി അവകാശം സ്വന്തമാക്കിയെന്നായിരുന്നു പ്രധാന അഭ്യൂഹം. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് വ്യക്തമാക്കി. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും, ഒടിടി റിലീസ് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാവിന്റെ പ്രസ്താവന ഉണ്ണി മുകുന്ദനടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഒരു പ്ലാറ്റ്‌ഫോമുമായി കരാര്‍ ഒപ്പിട്ടില്ല എന്നായിരുന്നു ഏതാനും ദിവസം മുമ്പ് നിര്‍മാതാവ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം 115 കോടിയിലേക്ക് എത്തി. ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് റിലീസായത്.

Read Also : ആഹാ ഉണ്ണിക്ക് ഗുജറാത്തിയും വശമുണ്ടോ ? ഇവിടെ ഏത് ഭാഷയും പോകും; താരത്തിന്റെ അഭിമുഖം വൈറല്‍

ഇപ്പോഴും നാനൂറിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും മറ്റു ഭാഷകളിലും ചിത്രം തരംഗമായി. ഏപ്രിലില്‍ ചിത്രം കൊറിയയിലും റിലീസ് ചെയ്യും. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാര്‍ക്കോ നിര്‍മ്മിച്ചത്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ് നിര്‍വഹിച്ചു. രവി ബസ്രൂര്‍ ഗാനങ്ങള്‍ ഒരുക്കി.

രേഖാചിത്രവും സോണി ലിവിന്‌

അതേസമയം, സൂപ്പര്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രേഖാചിത്രത്തിന്റെയും ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. എത്ര തുകയുടേതാണ് ഇടപാടെന്നും, റിലീസ് തീയതി എന്നാണെന്നും വ്യക്തമല്ല. ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ 50 കോടി പിന്നിട്ടു.