5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco OTT : ഒടിടിയിൽ എത്തിയത് മാർക്കോയുടെ അൺകട്ട് വേർഷനോ? വിശദീകരണവുമായി അണിയറപ്രവർത്തകർ

Marco OTT Update : ഇന്ന് ഫെബ്രുവരി 13-ാം തീയതി മുതൽ മാർക്കോ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്ന രംഗങ്ങൾ ഒടിടി സംപ്രേഷണം ചെയ്യമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്

Marco OTT : ഒടിടിയിൽ എത്തിയത് മാർക്കോയുടെ അൺകട്ട് വേർഷനോ? വിശദീകരണവുമായി അണിയറപ്രവർത്തകർ
Marco OttImage Credit source: Unni Mukundan Facebook
jenish-thomas
Jenish Thomas | Published: 13 Feb 2025 18:02 PM

വയലൻസുകൊണ്ട് ബോക്സ്ഓഫീസിൽ തേരോട്ടം നടത്തിയ ഉണ്ണി മുകുന്ദൻ്റെ മാർക്കോ അവസാനം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെ ഇന്ന് ഫെബ്രുവരി 13-ാം തീയതി മുതൽ മാർക്കോ ഡിജിറ്റലായി സംപ്രേഷണം ചെയ്ത് തുടങ്ങി. സിനിമ തിയറ്ററിൽ കണ്ടവർ പോലും മാർക്കോയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. കാരണം തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത രംഗങ്ങൾ ഒടിടി സംപ്രേഷണം ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ആ രംഗങ്ങൾ കാണാമെന്ന് പ്രതീക്ഷിച്ച ആരാധകർ ഇപ്പോൾ നിരാശയിലാണ്.

തിയറ്ററിൽ പ്രദർശിപ്പിച്ച അതേ പതിപ്പ് തന്നെയാണ് അണിയറപ്രവർത്തകർ ഒടിടിയിലും സംപ്രേഷണം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ വിശദീകരണം നൽകികൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിൻ്റെ നിർദേശനുസരണമാണ് തങ്ങൾക്ക് അൺകട്ട് പതിപ്പ് പുറത്തിറക്കാൻ സാധിക്കാതെയിരുന്നതെന്ന് മാർക്കോയുടെ നിർമാതാക്കളായ ക്യൂബ്സ് എൻ്റർടെയ്മെൻ്റ്സ് പ്രത്യേക കുറിപ്പിലൂടെ അറിയിച്ചു.

ALSO READ : Thudarum Movie: പഴയ ലാലേട്ടനെ ഇനി കാണാൻ സാധിക്കില്ല; ഇപ്പോൾ അദ്ദേഹത്തിൻ്റേത് പുതിയ ശൈലി: വെളിപ്പെടുത്തലുമായി തരുൺ മൂർത്തി

“ഒടിടി പ്ലാറ്റ്ഫോമിൽ മാർക്കോ റിലീസിനെത്തുമ്പോൾ ചിത്രത്തിൻ്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്, എന്നാൽ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു സനിമ നിർമാണ കമ്പനി എന്ന നിലയിൽ അധികാരപ്പെട്ടവരിൽ നിന്നുള്ള ഉത്തരം നിയന്ത്രണങ്ങളും പരാതികളും അവരുടെ നിർദേശങ്ങളും തീരുമാനങ്ങളും ഞങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പ്രേക്ഷകർ സ്വീകരിച്ച മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിഡത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

സോണി ലിവിലൂടെ മാർക്കോയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ്, കൂടാതെ തിയറ്ററുകളിൽ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും ഈ അവസരത്തിലും പ്രതീക്ഷിക്കുന്നു” ക്യൂബ് എൻ്റർടെയ്മെൻ്റ്സ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.

മികച്ച പ്രതികരണം ലഭിച്ചതോടെ ഉണ്ണി മുകുന്ദൻ ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ 100 കോടി കടന്നിരുന്നു. ഉത്തരേന്ത്യയിൽ നിന്നും പോലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഹനീഫ് അദേനിയാണ് മാർക്കോ ഒരിക്കിയിരിക്കുന്നത്. ഹനീഫിൻ്റെ മിഖായേൽ എന്ന സിനിയമിലെ വില്ലൻ കഥാപാത്രത്തിൻ്റെ സ്പിൻ ഓഫ് ചിത്രമാണ് മാർക്കോ. ഉണ്ണിക്ക് പുറമെ ജഗദീഷ്, സിദ്ധിഖ്, കബിർ ദുഹാൻ സിങ്, അൻസൺ പോൾ, അഭിമന്യൂ ഷമ്മി തിലകൻ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. കെജിഎഫിൻ്റെ സംഗീത സംവിധായകൻ രവി ബസറൂറാണ് മാർക്കോയ്ക്കും സംഗീതം നൽകിയിരക്കുന്നത്.