5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Get Set Baby : ഇത് സാം സിഎസ് മെലഡി എഫെക്ട്; ട്രെൻഡായി ഉണ്ണി മുകുന്ദൻ്റെ ‘ഗെറ്റ് സെറ്റ് ബേബി’യിലെ ‘മനമേ ആലോലം’

Get Set Baby Movie Song : കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും മനമേ ആലോലം എന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത്. ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിൽ എത്തും.

Get Set Baby : ഇത് സാം സിഎസ് മെലഡി എഫെക്ട്; ട്രെൻഡായി ഉണ്ണി മുകുന്ദൻ്റെ ‘ഗെറ്റ് സെറ്റ് ബേബി’യിലെ ‘മനമേ ആലോലം’
Get Set BabyImage Credit source: Special Arrangement
jenish-thomas
Jenish Thomas | Published: 13 Feb 2025 17:16 PM

ബ്ലോക്ക്ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം യുട്യൂബിൽ ട്രെൻഡായി മാറിയിരിക്കുകകായണ്. ഹൃദയഹാരിയായ മെലഡി ഗാനം കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഇണം നൽകിയിരിക്കുന്നത് സാം സി എസാണ്.

ഫെബ്രുവരി 21നാണ് ‘ഗെറ്റ് സെറ്റ് ബേബി’ തിയറ്ററുകളിൽ എത്തുക. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണവകാശം ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ് സ്വന്തമാക്കിയിരിക്കുന്നത്. നർമ്മ രൂപത്തിലുള്ള ഒരു ഫാമിലി എൻ്റർടെയ്നറാകും ‘ഗെറ്റ് സെറ്റ് ബേബി’ എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായിട്ടാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത്.

ഗൈനക്കോളജിസ്റ്റായ ഒരു പുരുഷ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിലാകും ചിത്രത്തിൽ അവതിരിപ്പിക്കുക. ആസിഫ് അലിയുടെ കോഹിനൂർ എന്ന സിനിമയ്ക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമലാണ്‌ ചിത്രത്തിൽ ഉണ്ണിയുടെ നായികയായി എത്തുന്നത്.

സ്കന്ദാ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ ചേർന്നാണ് ഗെറ്റ് സെറ്റ് ബേബി നിർമിച്ചിരിക്കുന്നത്. ഉണ്ണിക്കും നിഖില വിമലിനും പുറമെ ചിത്രത്തിൽ ജോണി അൻ്റണി, ചെമ്പൻ വിനോദ്, അഭിരാം രാധാകൃഷ്ണൻ, ശ്യാം മോഹൻ, കൃഷ്ണ പ്രസാദ്, സുധീഷ്, ഭഗത് മാനുവൽ, ദിനേശ് പ്രഭാകർ, മുത്തുമണി, സുരഭി ലക്ഷ്മി,ഷിബില ഫറ, പുണ്യ എലിസബത്ത്, മീര വാസുദേവ്, ജുവൽ മേരി വർഷ രമേഷ്, ഗംഗ മീര തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

RDX ൻ്റെ ഛായാഗ്രാഹകൻ‌ അലക്സ് ജെ പുളിക്കലാണ് ഈ ചിത്രത്തിൻ്റെ ക്യമാറ കൈകാര്യം ചെയ്തരിക്കുന്നത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന . അർജു ബെനാണ് എഡിറ്റർ.