5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Vaazhai OTT : നിഖില വിമലും മാരി സെൽവരാജും ഒന്നിച്ച ‘വാഴൈ’ ഒടിടി റിലീസ് വൈകും; പുതിയ തീയതി പ്രഖ്യാപിച്ചു

Vaazhai Movie OTT : മാരി സെൽവരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വാഴൈ എന്ന സിനിമയുടെ ഒടിടി റിലീസ് തീയതി മാറ്റി. മലയാളി അഭിനേത്രി നിഖില വിമൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുക.

Vaazhai OTT : നിഖില വിമലും മാരി സെൽവരാജും ഒന്നിച്ച ‘വാഴൈ’ ഒടിടി റിലീസ് വൈകും; പുതിയ തീയതി പ്രഖ്യാപിച്ചു
വാഴൈ (Image Courtesy – Mari Selvaraj Facebook)
Follow Us
abdul-basithtv9-com
Abdul Basith | Published: 26 Sep 2024 17:01 PM

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ച മാരി സെൽവരാജ് ചിത്രം ‘വാഴൈ’ ഒടിടി റിലീസ് വൈകും. നാളെ, അതായത് സെപ്തംബർ 27ന് ഒടിടിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ഇനി ഒക്ടോബർ 11നാവും എത്തുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം തമിഴിൽ മാത്രമാവും സ്ട്രീമിങ്. പിന്നീട് മറ്റ് ഭാഷകളിലും ചിത്രം എത്തും. ഓഗസ്റ്റ് 23നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

മലയാളി അഭിനേത്രി നിഖില വിമൽ മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിൽ രഘുൽ, പൊൻവേൽ, കലൈയരസൻ, ജെ സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി എന്നിവരും അഭിനയിച്ചു. പൊൻവേലിൻ്റെയും രഘുലിൻ്റെയും ആദ്യ ചിത്രമായ വാഴൈയിൽ കുട്ടികളാണ് കൂടുതലും അഭിനയിച്ചിരിക്കുന്നത്. ജെ സതീഷ് കുമാർ, കലൈയരശൻ, പ്രിയങ്ക നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അധ്യാപികയായാണ് നിഖില ചിത്രത്തിൽ അഭിനയിച്ചത്.

Also Read : Bharathanatyam OTT : സൈജു കുറുപ്പിൻ്റെ ഭരതനാട്യം ഒടിടിയിലേക്ക്; റിലീസാകുന്നത് രണ്ട് പ്ലാറ്റ്ഫോമിലൂടെ

മാരി സെൽവരാജിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ചിത്രമാണ് വാഴൈ. സൂപ്പർ താരം രജനി കാന്തും വിജയ് സേതുപതിയും അടക്കമുള്ള നടന്മാരും മണിരത്നം, ശങ്കർ തുടങ്ങിയ സംവിധായകരും ചിത്രത്തെ പുകഴ്ത്തിയിരുന്നു. വിവിധ നിരൂപകരും ചിത്രത്തെപ്പറ്റി മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്. മാരി സെൽവരാജിൻ്റെ പഴയ സിനിമകളെക്കാൾ വളരെ ആർദ്രമായ വികാരങ്ങളുള്ള സിനിമയാണിതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. പരിയേറും പെരുമാൾ, കർണൻ, മാമന്നൻ തുടങ്ങിയ സിനിമകളാണ് മുൻപ് മാരി സെൽവരാജ് സംവിധാനം ചെയ്തിരുന്നത്. മാരിയുടെ സംവിധാനവും അഭിനേതാക്കളുടെ പ്രകടനങ്ങളും വ്യാപകമായി കയ്യടി നേടിയിരുന്നു. മലയാളത്തിൽ ആനന്ദ് മേനൻ സംവിധാനം ചെയ്ത വാഴ റിലീസായ സമയത്താണ് വാഴൈയും തീയറ്ററുകളിൽ എത്തിയത്. വാഴ ഓഗസ്റ്റ് 15 നും വാഴൈ ഓഗസ്റ്റ് 23നും റിലീസായി. ഇപ്പോൾ വാഴ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുണ്ട്.

ഏതാണ്ട് അഞ്ച് കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രം 30 കോടി രൂപയിലധികം ബോക്സോഫീസിൽ നിന്ന് നേടിയിരുന്നു. തേനി ഈശ്വറാണ് സിനിമയുടെ ക്യാമറ. സന്തോഷ് നാരായണനായിരുന്നു സംഗീതം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, മാരി സെൽവരാജിൻ്റെ നവ്വി സ്റ്റുഡിയോസ്, ഫാർമേഴ്സ് മാസ്റ്റർ പ്ലാൻ പ്രൊഡക്ഷൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിൻ്റെ നിർമ്മാണം. ചിത്രത്തിൻ്റെ രണ്ടാം ഭാഗം മാരി സെൽവരാജ് പ്രഖ്യാപിച്ചിരുന്നു.

 

Latest News