Mathew Thomas: ‘വിജയ് സാറിന്റെ കൂടെ അഭിനയിച്ചതുകൊണ്ട് രണ്ടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു’; മാത്യു തോമസ്
Mathew Thomas about Vijay: വിജയ് - ലോകേഷ് കനകരാജ് കോമ്പോയുടെ ലിയോയിലൂടെ ആയിരുന്നു മാത്യു തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ വിജയുടെ മകനായിട്ടാണ് മാത്യു എത്തിയത്.

മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ യുവതാരങ്ങളിൽ ഒരാളാണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ മുൻനിരയിൽ സ്ഥാനം പിടിക്കാൻ മാത്യുവിന് കഴിഞ്ഞു.
താരത്തിന്റെ തമിഴ് സിനിമാ ലോകത്തെ അരങ്ങേറ്റം വിജയ് – ലോകേഷ് കനകരാജ് കോമ്പോയുടെ ലിയോയിലൂടെ ആയിരുന്നു. ചിത്രത്തിൽ വിജയുടെ മകനായിട്ടാണ് മാത്യു എത്തിയത്. ഇപ്പോഴിതാ വിജയെ പറ്റിയും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചതിൽ നിന്നുള്ള അനുഭവങ്ങളെ പറ്റിയും സംസാരിക്കുകയാണ് മാത്യു.
‘ലിയോയിൽ വിജയ് സാറിനെ പോലെ വലിയ ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കൃത്യനിഷ്ഠതയും അച്ചടക്കവുമാണ് അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ടത്. ഏഴ് മണിക്ക് ഷൂട്ടിങ് പറഞ്ഞാലും എല്ലാം സെറ്റ് ചെയ്ത് തീരാൻ പത്ത് മണിയാകും.
എന്നാൽ വിജയ് സാർ ഏഴ് മണിക്ക് തന്നെ വരും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് കോൾ ഷീറ്റ്. സാറിന്റെ സീൻ കഴിഞ്ഞാലും അദ്ദേഹം ആ സമയം മുഴുവനും ലൊക്കേഷനിൽ ഉണ്ടാകും. വലിയ താരമാണെന്ന് കാണിക്കാതെ ഡൗൺ ടു എർത്ത് ആയിട്ടുള്ള ആളാണെന്ന് അദ്ദേഹം’, മാത്യു ദേശാഭിമാനി ദിനപത്രത്തിന്റെ അഭിമുഖത്തിൽ പറഞ്ഞു.