AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chotta Mumbai: അച്ഛന്‍ സീരിയസായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് മോഹന്‍ലാല്‍ ചെട്ടിക്കുളങ്ങര സോങ് ചെയ്യുന്നത്: മണിക്കുട്ടന്‍

Manikuttan Chotta Mumbai Shooting Experience: ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിന്റെ അച്ഛന്‍ സീരിയസായി ആശുപത്രിയിലായിരുന്നുവെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. സില്ലി മോങ്ക്‌സിനോടാണ് പ്രതികരണം.

Chotta Mumbai: അച്ഛന്‍ സീരിയസായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് മോഹന്‍ലാല്‍ ചെട്ടിക്കുളങ്ങര സോങ് ചെയ്യുന്നത്: മണിക്കുട്ടന്‍
ഛോട്ടാ മുംബൈ പോസ്റ്റര്‍, മണിക്കുട്ടന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 08 Jun 2025 16:14 PM

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഛോട്ടാ മുംബൈ. സൂപ്പര്‍ ഹിറ്റായ ആ സിനിമ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഛോട്ടാ മുംബൈയുടെ റി റിലീസ് ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത മണിക്കുട്ടന്‍ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിന്റെ അച്ഛന്‍ സീരിയസായി ആശുപത്രിയിലായിരുന്നുവെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. സില്ലി മോങ്ക്‌സിനോടാണ് പ്രതികരണം.

”ചെട്ടിക്കുളങ്ങര എന്ന പാട്ട് എടുക്കുമ്പോള്‍ ലാല്‍ സാറിന്റെ അച്ഛന്‍ വളരെ സീരിയസായി ആശുപത്രിയിലായിരുന്നു. അതിന് തലേ ദിവസം വൈകുന്നേരം നാല് മണിക്കാണ് ഷൂട്ട് തുടങ്ങിയത്. രാവിലെ ആറ് മണിക്കാണ് ഷൂട്ട് തീര്‍ന്നത്. പത്ത് ദിവസമായിട്ട് ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുകയാണ്.

ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തിട്ട് പാട്ടും ചെയ്തതിന് ശേഷം സാറിന് പോകണം. ഞങ്ങളോട് എല്ലാവരോടും മൈക്കില്‍ കൂടി സാര്‍ റിക്വസ്റ്റ് ചെയ്തു, എനിക്ക് ഇങ്ങനെയൊരു ആവശ്യമായിട്ട് പോകണം, എല്ലാവരും റൂമില്‍ പോയിട്ട് പെട്ടെന്ന് തിരിച്ച് വരണമെന്ന്.

ഞങ്ങളെല്ലാവരും ഏഴര എട്ട് മണിക്കുള്ളില്‍ തിരിച്ച് വന്നു. സാറ് അതിന് മുമ്പ് അവിടെ എത്തി. പതിനൊന്നര വരെയാണ് അന്ന് പാട്ട് എടുത്തത്. പക്ഷെ ആ പാട്ട് കാണുമ്പോള്‍ എവിടെയെങ്കിലും ഉറക്കക്ഷീണമോ, വിഷമത്തില്‍ നില്‍ക്കുകയാണെന്നോ തോന്നിയിട്ടുണ്ടോ? ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എത്രത്തോളം ഡെഡിക്കേറ്റഡ് ആകണമെന്ന് സാറില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.

Also Read: Dhyan Sreenivasan: ‘ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും; അത് പറയുമ്പോൾ ഏട്ടൻ്റെ കണ്ണ് നിറയും’; ധ്യാൻ ശ്രീനിവാസന്‍

അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസിലാകും വിഷമം. പക്ഷെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ തലയുടെ ആ കുസൃതി അദ്ദേഹം ഒരുതരി പോലും ചോരാതെയാണ് ചെയ്തത്. അതൊട്ടും ചെറിയ കാര്യമല്ല,” മണിക്കുട്ടന്‍ പറയുന്നു.