Meiyazhagan – Lubber Pandhu OTT : തമിഴകത്ത് നിന്നെത്തിയ സുന്ദര സിനിമകൾ; മെയ്യഴഗനും ലബ്ബർ പന്തും ഈ ആഴ്ച ഒടിടിയിലെത്തും

OTT Releases This Week : ഈ ആഴ്ച വിവിധ ഒടിടികളിലെത്തുന്നത് ശ്രദ്ധേയമായ ചില സിനിമകളാണ്. മെയ്യഴഗൻ, ലബ്ബർ പന്ത് എന്നീ രണ്ട് തമിഴ് സിനിമകളും സ്വിഗാറ്റോ എന്ന ബോളിവുഡ് സിനിമയും ഈ ആഴ്ച വിവിധ ഒടിടികളിൽ പ്രദർശനത്തിനെത്തും.

Meiyazhagan - Lubber Pandhu OTT : തമിഴകത്ത് നിന്നെത്തിയ സുന്ദര സിനിമകൾ; മെയ്യഴഗനും ലബ്ബർ പന്തും ഈ ആഴ്ച ഒടിടിയിലെത്തും

ഒടിടി റിലീസ് (Image Courtesy - Social Media)

Published: 

24 Oct 2024 | 05:48 PM

സമീപകാലത്ത് ശ്രദ്ധേയമായ രണ്ട് തമിഴ് സിനിമകളാണ് മെയ്യഴഗനും ലബ്ബർ പന്തും. ഈ രണ്ട് സിനിമകളും ഈ ആഴ്ച ഒടിടിയിലെത്തും. മെയ്യഴഗൻ നെറ്റ്ഫ്ലിക്സിലും ലബ്ബർ പന്ത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് എത്തുക. തീയറ്ററിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് സിനിമകളുടെയും പ്രമേയം ഏറെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ രണ്ട് സിനിമകൾക്കും ഒടിടിയിൽ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം ബോളിവുഡ് സിനിമ സ്വിഗാറ്റോയും ഈ ആഴ്ച സ്വീകരണ മുറിയിലെത്തും.

അടുത്തിടെ റിലീസായ തമിഴ് സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കാർത്തിയും അരവിന്ദ് സ്വാമിയും ഒരുമിച്ച മെയ്യഴഗൻ. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സി പ്രേം കുമാറിൻ്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. രണ്ട് പതിറ്റാണ്ടിന് ശേഷം തൻ്റെ ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന ഒരാളുടെ കഥയാണ് മെയ്യഴഗൻ പറയുന്നത്. അയാൾ അവിടെ മറ്റൊരാളെ പരിചയപ്പെടുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ബന്ധവുമാണ് സിനിമ. സെപ്തംബർ 27നാണ് ചിത്രം തീയറ്ററിൽ റിലീസായത്. നല്ല അഭിപ്രായങ്ങൾ ലഭിച്ച സിനിമ ഈയിടെ 50 കോടി തികച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സിലാണ് മെയ്യഴഗൻ ഒടിടി പ്രദർശനത്തിനെത്തുക. ഒക്ടോബർ 27 മുതൽ സിനിമ സ്ട്രീം ചെയ്തുതുടങ്ങും.

Also Read : Ron Ely Passed Away: ‘ടാർസൻ’ ഇനി ഓർമ്മകളിൽ മാത്രം…; നടനും എഴുത്തുകാരനുമായ റോൺ ഇലി അന്തരിച്ചു

മെയിൽ ഈഗോ പ്രമേയമാക്കി വന്ന ഒരു മികച്ച ചിത്രമാണ് ലബ്ബർ പന്ത്. മലയാളി താരം സ്വാസിക ഉൾപ്പെടെ അഭിനയിച്ച ചിത്രം പാടത്തെ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടാണ് പുരോഗമിക്കുന്നത്. രണ്ട് ക്രിക്കറ്റ് കളിക്കാർ തമ്മിലെ ഈഗോയും അതിനെ ചുറ്റിപ്പറ്റിയുണ്ടാവുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഹരീഷ് കല്യാൺ, അട്ടകത്തി ധിനേഷ്, സഞ്ജന കൃഷ്ണമൂർത്തി തുടങ്ങിയവർ അണിനിരന്ന ചിത്രം സെപ്തംബർ 20നാണ് തീയറ്ററുകളിലെത്തിയത്. തീയറ്ററിൽ സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചതോടെ ഒടിടി റിലീസ് നീട്ടിവെക്കുകയായിരുന്നു. ഒക്ടോബർ 31ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിൻ്റെ ഒടിടി പ്രദർശനം ആരംഭിക്കും.

ഈ രണ്ട് ചിത്രങ്ങൾക്കൊപ്പം കജോൾ, കൃതി സനോൺ, ഷഹീർ ഷേയ്ഖ് തുടങ്ങിയവർ അഭിനയിച്ച ബോളിവുഡ് ചിത്രം ‘ദോ പത്തി’ ഒക്ടോബർ 25ന് നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസാവും. ശശാങ്ക ചതുര്‍വേദിയാണ് ചിത്രത്തിൻ്റെ സംവിധാനം. ഓൺലൈൻ ഫൂഡ് ഡെലിവറി ജീവനക്കാരുടെ കഥ പറയുന്ന സ്വിഗാറ്റോ ഒക്ടോബർ 25ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ഒടിടിയിലെത്തും. കൊമേഡിയൻ കപിൽ ശർമ, ഷഹാന ഗോസ്വാമി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയുടെ പ്രമേയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നന്ദിത ദാസാണ് സിനിമ അണിയിച്ചൊരുക്കിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ