M G Sreekumar: ‘തിരുവനന്തപുരത്ത് രാത്രി 12 മണി കഴിഞ്ഞാൽ അഴിഞ്ഞാട്ടം’; കമന്റിന് ചുട്ട മറുപടിയുമായി എം ജി ശ്രീകുമാർ
MG Sreekumar Viral Response: തിരുവനന്തപുരം നഗരത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ അഴിഞ്ഞാട്ടമാണെന്ന ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിനാണ് എംജി ശ്രീകുമാർ തക്കതായ മറുപടി നൽകിയത്.

തിരുവനന്തപുരത്തെ വിമർശിച്ചയാൾക്ക് ചുട്ട മറുപടി നൽകി ഗായകൻ എംജി ശ്രീകുമാർ. തിരുവനന്തപുരം നഗരത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ അഴിഞ്ഞാട്ടമാണെന്ന ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിനാണ് അദ്ദേഹം മറുപടി നൽകിയത്. ‘അനന്തപുരിയിൽ രാത്രി 11 മണിക്കുള്ള പോലീസ് പട്രോളിംഗ്. അഭിമാന പൂരിതമാകുന്നു അന്തരംഗം’ എന്ന ക്യാപ്ഷനോട് കൂടി കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് തിരുവനന്തപുരത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റ് വന്നത്.
‘തിരുവനന്തപുരം നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം നോക്കണം പ്രായഭേദമന്യേ അഴിഞ്ഞാട്ടം കാണാം. ഒന്നും മിണ്ടരുത് സദാചാര പോലീസ് ആക്കി മാറ്റും’ എന്നതായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ’11 മണിക്ക് വീട്ടിൽ പോയി ഉറങ്ങൂ.. Be a good boy’ എന്നായിരുന്നു എം ജി ശ്രീകുമാറിൻറെ മറുപടി. അദ്ദേഹത്തിന്റെ മറുപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തിരുവനന്തപുരത്തെ നൈറ്റ് ലൈഫിനെ അധിക്ഷേപിച്ച് നടക്കുന്നവർക്കുള്ള മികച്ച മറുപടിയാണിതെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.
എംജി ശ്രീകുമാർ പങ്കുവെച്ച വീഡിയോ:
തിരുവനന്തപുരത്തെ പ്രധാന കൗതുകക്കാഴ്ചകളിലൊന്നാണ് കുതിരപ്പുറത്ത് പട്രോളിങ്ങിന് ഇറങ്ങുന്ന പോലീസുകാർ. ഈ പട്രോളിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും എം ജി ശ്രീകുമാറിൻറെ പോസ്റ്റിന് താഴെ കാര്യമായ ചർച്ച തന്നെ നടക്കുന്നുണ്ട്. ഇതിൽ വിമർശനാത്മകമായ മിക്ക കമന്റുകൾക്കും എംജി ശ്രീകുമാർ തക്കതായ മറുപടിയും നൽകിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുന്ന ഒന്നാണ് രാത്രിയിലെ കുതിരപ്പുറത്തുള്ള പോലീസ് പട്രോളിങ്. ഇത്തരത്തിൽ രാത്രി പട്രോളിങ്ങിന് ഇറങ്ങിയ രണ്ട് പോലീസുകാരുടെ വീഡിയോയായണ് എംജി ശ്രീകുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചത്.