AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Madhav Suresh: ‘വ്യൂവർഷിപ്പ് കൂട്ടാനായി എന്തും പറയരുത്, താൻ അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല’; പ്രതികരിച്ച് മാധവ് സുരേഷ്

Madhav Suresh on Sandeep Pradeep: മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും, വ്യൂവർഷിപ്പ് കൂട്ടാനായി ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്ക് ലജ്ജയില്ലേ എന്നും മാധവ് സുരേഷ് ചോദിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Madhav Suresh: ‘വ്യൂവർഷിപ്പ് കൂട്ടാനായി എന്തും പറയരുത്, താൻ അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല’; പ്രതികരിച്ച് മാധവ് സുരേഷ്
മാധവ് സുരേഷ്, സന്ദീപ് പ്രദീപ് Image Credit source: Madhav Suresh, Sandeep Pradeep/ Instagram
nandha-das
Nandha Das | Updated On: 05 Jul 2025 08:04 AM

മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മാധവ് സുരേഷ്. വ്യൂവർഷിപ്പിനായി എന്തും ചെയ്യുന്ന തരത്തിൽ കേരളത്തിലെ മാധ്യമങ്ങൾ അധഃപതിച്ചുപോകുന്നതിൽ ദുഃഖമുണ്ടെന്ന് താരം പറഞ്ഞു. ‘പടക്കളം’ സിനിമയിൽ സന്ദീപിന് പകരം താൻ അഭിനയിച്ചിരുന്നുവെങ്കിൽ നന്നായിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മാധവ് വ്യക്തമാക്കി. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും, വ്യൂവർഷിപ്പ് കൂട്ടാനായി ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്ക് ലജ്ജയില്ലേ എന്നും മാധവ് സുരേഷ് ചോദിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

“ഒന്നാമത്തെ ചിത്രത്തിൽ ഉള്ളതാണ് ഞാൻ യഥാർഥത്തിൽ പോസ്റ്റ് ചെയ്തത്. രണ്ടും മൂന്നും ചിത്രങ്ങളിൽ കാണുന്ന തലക്കെട്ടുകൾ ആളുകളെ ആകർഷിക്കാനായി ചില മാധ്യമങ്ങൾ നടത്തുന്ന തന്ത്രങ്ങളാണ്. ആളുകൾ ചിത്രം ശ്രദ്ധിക്കും, എന്നാൽ അതിൽ എഴുതിയിരിക്കുന്നത് അവഗണിക്കും. ഇത് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന കൃത്രിമ അടിക്കുറിപ്പുകളാണ്.

ഞാൻ ഇതിൽ കാണിച്ചിരിക്കുന്ന മീഡിയ പേജുകളോടും, എനിക്ക് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്ത മറ്റ് ചാനലുകളോടും കൂടിയാണ് ഞാൻ ഇത് പറയുന്നത്. നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങളുടെ ഗോസിപ്പുകൾക്ക് ഇരയാകുന്ന ആദ്യ വ്യക്തി ഞാനല്ലെങ്കിലും അവസാനത്തേതിൽ ഒരാളാകാൻ ഞാൻ ശ്രമിക്കും. കാരണം നിങ്ങളുടെ വിവരക്കേട് കണ്ട് മടുത്തിരിക്കുന്നു. നിങ്ങളുടെ അവസ്ഥ ദയനീയം തന്നെ” എന്നാണ് മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മാധവ് സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:

 

View this post on Instagram

 

A post shared by Madhav Suresh (@the.real.madhav)

ALSO READ: ജെഎസ്‌കെ സിനിമ ഇന്ന് ഹൈക്കോടതി കാണും; ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും

അടുത്തിടെ, ‘പടക്കളം’ സിനിമയിൽ സന്ദീപ് പ്രദീപിന്റെ റോളിൽ മാധവ് സുരേഷായിരുന്നെങ്കിൽ എന്ന രീതിയിൽ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ നേരത്തെ മാധവ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. സന്ദീപ് സിനിമയിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നായിരുന്നു മാധവ് പറഞ്ഞത്. ആ കഥാപാത്രം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ താൻ ചെയ്യുമായിരുന്നതിനേക്കാൾ മികച്ചതായി തന്നെയാണ് സന്ദീപ് ആ വേഷം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇത്തരം താരതമ്യങ്ങൾ കലാകാരുടെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണെന്നും മാധവ് പറഞ്ഞിരുന്നു.

“ആ പോസ്റ്റുകൾ വായിച്ചപ്പോൾ പടക്കളത്തിൽ സന്ദീപിന്റെ അഭിനയത്തെ അത് വിലകുറച്ച് കാണുന്നത് തോന്നി. ഒരു നടനെ അഭിനന്ദിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ട്. പക്ഷേ, താരതമ്യം ചെയ്യരുത്. അത് ശരിയായ ഒരു കാര്യമായി തോന്നുന്നില്ല” എന്നായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം. ഇതാണ് ഇപ്പോൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന് മാധവ് വിമർശിക്കുന്നത്.