Kalabhavan Navas: ‘എന്റെ ശരീരത്തില്‍ ആകെ മരവിപ്പായിരുന്നു, അന്ന് ശരിക്കും മരിക്കേണ്ടതായിരുന്നു, എന്നാല്‍…’
Kalabhavan Navas Talks About An Accident: മരണത്തിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാര്യം നവാസ് നേരത്തെ പറഞ്ഞതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പരിപാടി കഴിഞ്ഞ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സിനിമാ ലോകത്തെയും ആരാധകരെയും ഒന്നാകെ സങ്കടക്കടലിലാക്കി നടന്‍ കലാഭവന്‍ നവാസ് വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യമെന്നാണ് വിവരം. ചോറ്റാനിക്കരയില്‍ ചിത്രീകരണം നടന്നിരുന്ന സിനിമ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനായി ഹോട്ടലില്‍ എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ മരണം നവാസിനെയും തട്ടിയെടുത്തുകൊണ്ട് പറന്നകന്നു.
മരണത്തിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാര്യം നവാസ് നേരത്തെ പറഞ്ഞതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പരിപാടി കഴിഞ്ഞ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്നാല്‍ ഉറക്ക ക്ഷീണം തന്നെ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയായിരുന്നുവെന്ന് നടന്‍ കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയില്‍ പറഞ്ഞിരുന്നു.
തൃശൂര്‍ എത്തിയപ്പോഴേക്ക് താന്‍ നന്നായി ക്ഷീണിച്ചിരുന്നു. ഒന്ന് രണ്ട് തവണ കണ്ണുകള്‍ അടഞ്ഞുപോകുകയും ചെയ്തു. രാത്രി പത്ത് മണി കഴിഞ്ഞപ്പോള്‍ തന്നെ തൃശൂര്‍ കഴിഞ്ഞു. എന്നാല്‍ മുളങ്കുന്നത്തുകാവ് എത്തിയപ്പോഴേക്കും തനിക്കൊന്നും ഓര്‍മയില്ല. കണ്ണ് തുറന്ന് നോക്കുമ്പോള്‍ തന്റെ കാര്‍ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.




Also Read: Actor Kalabhavan Navas : നടൻ കലാഭവൻ നവാസ് കൊച്ചിയിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
ആ വീട്ടിലുള്ളവരെല്ലാം കരഞ്ഞുകൊണ്ട് പുറത്തേക്ക് ഒാടുന്നുണ്ട്. ആദ്യം തനിക്ക് കാര്യം മനസിലായില്ല. തന്റെ ശരീരം ആകെ മരവിപ്പായിരുന്നു. എന്നാല്‍ പിന്നീട് പതുക്കെ കാറില്‍ നിന്നിറങ്ങി. ഭാഗ്യത്തിന് തനിക്കൊന്നും പറ്റിയിരുന്നു. എന്നാല്‍ കാര്‍ കണ്ടപ്പോള്‍ താനാകെ തകര്‍ന്നുപോയി.
കാര്‍ കണ്ടാല്‍ അതില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നേ തോന്നൂ. അത്രയ്ക്ക് അത് തകര്‍ന്നുപോയിട്ടുണ്ട്. അതോടെ രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ ക്ഷീണം തോന്നിയാല്‍ അപ്പോള്‍ തന്നെ വാഹനം നിര്‍ത്തി ഉറങ്ങുന്നത് താന്‍ പതിവാക്കിയെന്നും അന്ന് നവാസ് പറഞ്ഞിരുന്നു.