AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Minu Muneerr: ‘മുടിയിൽ തലോടി എന്നൊക്കെയല്ലേ അന്ന് പറഞ്ഞത്, സത്യം വെളിച്ചത്തു വരണം’; നടി മിനു മുനീർ

Minu Muneer Arrest News: പരാതിക്കാരിയെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ നേരത്തെ പുറത്ത് പറഞ്ഞതില്‍നിന്ന് വിരുദ്ധമായാണ് കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞതെന്നും സത്യം വെളിച്ചത്തു വരണമെന്നും നടി കുറിപ്പിൽ പറയുന്നു.

Minu Muneerr: ‘മുടിയിൽ തലോടി എന്നൊക്കെയല്ലേ അന്ന് പറഞ്ഞത്, സത്യം വെളിച്ചത്തു വരണം’; നടി മിനു മുനീർ
Minu MuneerImage Credit source: facebook
sarika-kp
Sarika KP | Published: 15 Aug 2025 11:49 AM

ബന്ധുവായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറിയെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് നടി മിനു മുനീറിനെ ചെന്നൈ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇപ്പോഴിതാ സംഭവത്തിൽ‌ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി. കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രിക്ക് മെയിൽ അയച്ചപ്പോൾ പോലീസ് പെട്ടെന്ന് നടപടിയെടുത്തുവെന്നാണ് നടി പറയുന്നത്. തമിഴ്നാട് പോലീസ് തങ്ങൾ രണ്ടുപേരെയും വിളിപ്പിച്ചുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പരാതിക്കാരിയെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ നേരത്തെ പുറത്ത് പറഞ്ഞതില്‍നിന്ന് വിരുദ്ധമായാണ് കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞതെന്നും സത്യം വെളിച്ചത്തു വരണമെന്നും നടി കുറിപ്പിൽ പറയുന്നു.

ബുധനാഴ്ച രാത്രിയാണ് ആലുവയിൽ നിന്ന് തമിഴ്നാട് പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായി ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ ചെന്നൈയിൽ എത്തിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം വാദ്ഗാനം ചെയ്ത് ബന്ധുവായ പെൺകുട്ടിയെ സെക്സ് റാക്കറ്റിനു കൈമാറാൻ ശ്രമിച്ചെന്നാണ് നടിക്കെതിരെയുള്ള പരാതി. 2014-ലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ മാർച്ചിലാണ് ഇര പരാതി നൽകിയത്. സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തിരുമംഗലം പോലീസിന് കേസ് കൈമാറിയത്.

Also Read:അഭിനയം വാഗ്ദാനം ചെയ്ത് ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറി; നടി മിനു മുനീർ കസ്റ്റഡിയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇതാണ് സത്യം കഴിഞ്ഞ വർഷം എന്റെ മേൽ ആരോപിച്ച പോക്സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ഞാൻ ചീഫ് മിനിസ്റ്റർ ക്കു മെയിൽ അയച്ചപ്പോൾ പെട്ടന്ന് ആക്ഷൻ എടുത്തു. തമിഴ്നാട് പോലീസ് ഞങ്ങൾ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവ്ടുപ്പിന് ചെന്നൈ പോലീസ് ഇപ്പോൾ കൊണ്ടുപോയി. ചെന്നൈ പോലീസ് തലങ്ങനെയും വിലങ്ങനെയും ചോദ്യം ചെയ്തപ്പോൾ ആളു കള്ളം പറഞ്ഞു കൈകൾ വിറയ്ക്കാൻ തുടങ്ങി. ഇതുകണ്ടു SHO ചിരിച്ചോണ്ട് ചോദിച്ചു എന്താ വിറയ്ക്കുന്നതെന്നു. പുറത്തുകൊണ്ട് പോയി ഹോട്ടൽ കാണിക്കാൻ പറഞ്ഞപ്പോൾ പാവത്തിന് ഹോട്ടൽ അറിയില്ല.16 വയസ്സുള്ള കൊച്ചുകുട്ടി.ഹോട്ടലിൽ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ ആ സ്ത്രീ കാണിച്ചത് ഒരാൾ വന്നു shake hand കൊടുത്തു പിന്നെ തോളിൽ കൈവച്ചു. അങ്ങനാണോ ഒരു വർഷം മുൻപ് നായിക മീഡിയയോട് പറഞ്ഞത്???? ചുംബിച്ചു എന്നും മുടിയിൽ തലോടി എന്നൊക്കെ അല്ലേ??? അപ്പോൾ കള്ളം പൊളിഞ്ഞില്ലേ???. സത്യം വെളിച്ചത്തു വരണം.ഞങ്ങൾ രണ്ടുപേരും ഇപ്പോൾ ചെന്നൈയിൽ ഉണ്ട്. ആദ്യമായാണ് ചെന്നൈ പോലീസ് ഈ കേസിന്റെ കാര്യത്തിൽ ഒരു വർഷം കഴിഞ്ഞു enquirykku വിളിക്കുന്നത്‌.ചെന്നൈ പോലീസ് മുവാറ്റുപുഴ SHO യോട് ചോദിച്ചു.ഞാൻ പല തവണ ഫോൺ വിളിച്ചിട്ട് സർ ഒരു തവണ പോലും എന്റെ ഫോൺ റെസ്പോണ്ട് ചെയ്തിട്ടില്ല. ഇപ്പോൾ victim വിളിച്ചപ്പോൾ ഒറ്റ ringil ഫോൺ എടുക്കുകയും എന്തായി എന്തായി എന്ന് എത്ര anxietyyil ചോദിക്കുന്നു???ഇൻവെസ്റ്റിഗഷൻ നടത്താതെ എന്തിനാണ് FIR രജിസ്റ്റർ ചെയ്തതെന്നും ചെന്നൈ പോലീസ് ചോദിക്കുന്നത് കേട്ടു.occurence നടന്നത് ചെന്നൈയിൽ അപ്പോൾ ചെന്നൈയിൽ അന്വേഷണം നടത്തണ്ടത് ചെന്നൈ പോലീസല്ലേ .കഴിഞ്ഞ വർഷം മുവാറ്റുപുഴ SHO victim നെയും കൊണ്ടു അന്വേഷണം നടത്താൻ ചെന്നൈയിൽ പോയി കേസ് എടുത്ത ഉടനെ കഴിഞ്ഞ വർഷം.ഈ അനാവശ്യ ചെലവ് state അല്ലേ വഹിക്കണ്ടത്???