AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘എപ്പോഴും എന്നെ ഉപദ്രവിക്കുന്ന ആൾ, അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ ടോം ആന്റ് ജെറി പോലെയാണ്’; മോഹൻലാൽ

Mohanlal about Jagathy Sreekumar: അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഇരുവരും ഒന്നിച്ച് അഭിനയിച്ച യോദ്ധ പോലുള്ള സിനിമകൾ ടോം ആന്റ് ജെറി പോലെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Mohanlal: ‘എപ്പോഴും എന്നെ ഉപദ്രവിക്കുന്ന ആൾ, അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ ടോം ആന്റ് ജെറി പോലെയാണ്’; മോഹൻലാൽ
മോഹൻലാൽ
nithya
Nithya Vinu | Published: 13 May 2025 11:45 AM

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കോമ്പോയാണ് മോഹൻലാലും ജ​ഗതി ശ്രീകുമാറും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ജ​ഗതി ശ്രീകുമാറിനെ പറ്റി മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ലാൽ സലാം എന്ന പരിപാടിയിലായിരുന്നു മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിനെക്കുറിച്ച് ലാലേട്ടൻ സംസാരിച്ചത്. അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഇരുവരും ഒന്നിച്ച് അഭിനയിച്ച യോദ്ധ പോലുള്ള സിനിമകൾ ടോം ആന്റ് ജെറി പോലെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശരീരം കൊണ്ടും മനസ്സ് കൊണ്ടും അഭിനയിക്കുന്ന ആളാണ് ജ​ഗതിയെന്നും സിനിമയിലെ കോമഡിയിലെ ഏറ്റവും വലിയ ആളായിരുന്നു അദ്ദേഹമെന്നും മോ​ഹൻലാൽ പറഞ്ഞു. ‘അദ്ദേഹത്തിനോടൊപ്പമുള്ള എന്റെ ഒരുപാട് സിനിമകൾ ടോം ആന്റ് ജെറി പോലെയാണ്. അദ്ദേഹത്തിന്റെ എപ്പോഴും ഉപദ്രവിക്കുന്ന ആൾ, അല്ലെങ്കിൽ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആൾ. അതിൽ പറ്റുന്ന മണ്ടത്തരങ്ങളെല്ലാം വലിയ കോമഡിയാണ്. കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അ​ദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും അഭിനയിക്കുന്ന ആളാണ്, ഒരു കംപ്ലീറ്റ് ആക്ടർ അദ്ദേഹമാണ്’ മോഹൻലാൽ പറഞ്ഞു.

ALSO READ: ‘ലാല്‍ സാര്‍ ചെയ്യുന്ന സിനിമകളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല, എന്റെ ശ്രദ്ധ ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കാര്യത്തില്‍ മാത്രം’

അതേസമയം മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ തുടരും ചിത്രം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇരുനൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം വൻ പ്രേക്ഷക പിന്തുണയോടെ തിയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടും തിരിച്ചെത്തുകയാണ്.  ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ‘വല’ സിനിമയുടെ ആദ്യ അപ്ഡേഷന്‍ എത്തിയിട്ടുണ്ട്.

ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു താരം. അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ വല സിനിമയിലൂടെ വന്‍ വേഷത്തിലാണ് താരം തിരിച്ചെത്തുന്നത് എന്നാണ് അപ്ഡേഷനുകൾ നല്‍കുന്ന സൂചന.