AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Antony Perumbavoor: ‘ലാല്‍ സാര്‍ ചെയ്യുന്ന സിനിമകളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല, എന്റെ ശ്രദ്ധ ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കാര്യത്തില്‍ മാത്രം’

Antony Perumbavoor About Mohanlal Movies: മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ തന്നെയാണോ അദ്ദേഹം ചെയ്യാന്‍ പോകുന്ന സിനിമകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എന്ന കാര്യത്തിലാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തത വരുത്തുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Antony Perumbavoor: ‘ലാല്‍ സാര്‍ ചെയ്യുന്ന സിനിമകളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല, എന്റെ ശ്രദ്ധ ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കാര്യത്തില്‍ മാത്രം’
ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ Image Credit source: Social Media
Shiji M K
Shiji M K | Published: 13 May 2025 | 09:30 AM

നടന്‍ മോഹന്‍ലാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുള്ളത് തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തിലാണ്. മോഹന്‍ലാലിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് കഥ കേള്‍ക്കുന്നതെന്നും ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നതെന്നുമാണ് പൊതുവേയുള്ള ആക്ഷേപം.

ഇപ്പോഴിതാ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ തന്നെയാണോ അദ്ദേഹം ചെയ്യാന്‍ പോകുന്ന സിനിമകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എന്ന കാര്യത്തിലാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തത വരുത്തുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മോഹന്‍ലാല്‍ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ താന്‍ ഭാഗമാകാറുണ്ടോ എന്ന് ചോദിക്കുകയാണെങ്കില്‍ അത് പകുതി ശരിയും പകുതി തെറ്റുമാണെന്നാണ് ആന്റണി പറയുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രങ്ങളുടെ കഥ താന്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അദ്ദേഹം ചെയ്യുന്ന മറ്റ് ചിത്രങ്ങളുടെ കാര്യത്തില്‍ താന്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ലാല്‍ സാര്‍ മാത്രമാണ്. അതിനുള്ള കാരണം എന്തെങ്കിലും കാരണത്താല്‍ ആ പ്രൊജക്ട് നടക്കാതെ വന്നാല്‍ ആന്റണിയുടെ ഇടപെടല്‍ മൂലമാണെന്ന് പഴി കേള്‍ക്കേണ്ടതായി വരും. അതുകൊണ്ടാണ് ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ മാത്രം താന്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: Mathew Thomas: നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അത് മാത്രമല്ല; തുറന്നുപറഞ്ഞ് മാത്യു തോമസ്

പല കഥകളും കേള്‍ക്കുമ്പോള്‍ വലിയ ആവേശം തോന്നും. അത് സിനിമയാക്കുമ്പോള്‍ വളരെ നന്നാവുമെന്ന് ആദ്യം തോന്നുമെങ്കിലും പടമെടുത്ത് വരുമ്പോള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാറില്ല. എന്നാല്‍ ഒരു ടീമിനൊപ്പം സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.