Sreenivasan: യാത്ര പറയാതെ ശ്രീനി മടങ്ങി…. ഉള്ളുലഞ്ഞ് മോഹൻലാൽ

Mohanlal Tribute Sreenivasan: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളായ ദാസനെയും വിജയനെയും ഓർമിപ്പിച്ചായിരുന്നു മോഹൻലാലിന്റെ അനുശോചന കുറിപ്പ്. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധമെന്നും അദ്ദേഹം പറഞ്ഞു.

Sreenivasan: യാത്ര പറയാതെ ശ്രീനി മടങ്ങി.... ഉള്ളുലഞ്ഞ് മോഹൻലാൽ

Mohanlal, Sreenivasan

Updated On: 

20 Dec 2025 14:07 PM

നടൻ ശ്രീനിവാസന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് മോഹൻലാൽ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളായ ദാസനെയും വിജയനെയും ഓർമിപ്പിച്ചായിരുന്നു മോഹൻലാലിന്റെ അനുശോചന കുറിപ്പ്. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്കും കഴിയില്ലെന്നും മോഹൻലാൽ കുറിപ്പിൽ പങ്കുവെച്ചു.

ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ ഇന്ന് (ശനിയാഴ്ച) രാവിലെയാണ് അന്തരിച്ചത്. 69 വയസായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

ALSO READ: പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് അച്ഛന്റെ അപ്രതീക്ഷിത വേർപാട്: പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ; ചേർത്തുപിടിച്ച് അമ്മ

 

മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്

 

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും.

ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്‌. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു…

Related Stories
Remembering Sreenivasan: മലയാള സിനിമയെ ‘ബ്ലാക്ക് ഹ്യൂമര്‍’ പഠിപ്പിച്ച ഹെഡ്മാഷ്; ചിരിയുടെ ഇരുണ്ട മുഖം സമ്മാനിച്ച ശ്രീനിവാസന്‍ ശൈലി
Sreenivasan: പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തി മമ്മൂട്ടിയും മോഹൻലാലും
Remembering Sreenivasan: ജീവിതാനുഭവങ്ങള്‍ ചാലിച്ച് ശ്രീനിവാസന്‍ എഴുതിയ കഥ; വാജ്‌പേയിയെയും പിടിച്ചുലച്ചു ആ മലയാള സിനിമ
Sreenivasan : ശ്രീനിവാസൻ കൈവയ്ക്കാത്ത മേഖല…. അങ്ങനെ ഒന്നുണ്ട്
Manju Warrier Sreenivasan: ഉച്ചത്തിലെന്ന ചിരിപ്പിച്ച ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുന്നു; ഉള്ളുലഞ്ഞ് മഞ്ജുവാര്യർ
Sreenivasan:പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; ശ്രീനിവാസന്റെ വിയോ​ഗം വീണ്ടെടുക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
തണുപ്പാണെന്ന് പറഞ്ഞ് ചായ കുടി ഓവറാകല്ലേ! പരിധിയുണ്ട്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ശ്രീനിവാസൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു
ശ്രീനിവാസനെ അനുസ്മരിച്ച് അബു സലീം
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ